Categories: താനൂർ

ചുഴലിക്കാറ്റ്; ജില്ലയിൽ വിവിധയിടങ്ങളിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു

&NewLine;<p class&equals;"wp-block-paragraph">ചുഴലിക്കാറ്റ് അടക്കമുള്ള ദുരന്തങ്ങൾ നേരിടാൻ തീരദേശ ജനതയെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നടന്ന മോക്ക് ഡ്രില്ലിൻ്റെ ഭാഗമായി ജില്ലയിലെ വിവിധ ഇടങ്ങളിലും മോക്ഡ്രിൽ പരിശീലനം നടന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കളക്ടറേറ്റിൽ സജ്ജീകരിച്ച കണ്ട്രോൾ റൂമിൽ നിന്നും ജില്ലാ കളക്ടർ വി ആർ വിനോദ് മോക് ഡ്രില്ലുമായി ബന്ധപ്പെട്ട ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി&period; ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹൻ&comma; ഹസാർഡ് അനലിസ്റ്റ് ടി എസ് ആദിത്യ&comma; പൊലീസ്&comma; ഫയർ ഫോഴ്സ്&comma; ആരോഗ്യം&comma; തദ്ദേശ സ്വയം ഭരണം&comma;പി ആർ à´¡à´¿&comma; ഗതാഗതം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">താനൂർ ഒട്ടുംപുറം ഫാറൂഖ് പള്ളിക്ക് സമീപത്ത് സംഘടിപ്പിച്ച മോക്ഡ്രിൽ പരിശീലനത്തിൽ രാവിലെ 8 മണിയോടെ ജില്ലാ ആസ്ഥാനത്തെ കൺട്രോൾ റൂമിൽ നിന്നും ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി&period; മുന്നറിയിപ്പ് പോലീസ്&comma; ഫയർ ഫോഴ്സ്&comma; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ റവന്യൂ വിഭാഗങ്ങളിലേയ്ക്ക കൈമാറി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">8&period;45 ഓടെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ പരിസരവാസികളെ താനൂർ ഫിഷറീസ് സ്കൂളിലേയ്ക്ക് മാറ്റിപ്പാർപ്പിച്ചു&period;<br>പത്ത് മണിയോടെ ചുഴലിക്കാറ്റ് തീരദേശത്തെത്തുമെന്ന മുന്നറിയിപ്പ് നൽകി രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനാ പ്രവർത്തകരുടെ സംഘം തീരദേശത്തെത്തി&period; ഫയർ ടീം സ്റ്റേജിങ്‌ ഏരിയയും ഇൻസിഡെൻ്റ് കമാൻ്റ് പോസ്റ്റും സജീകരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കടൽ കാണാൻ വന്നവരായും മറ്റും അപകടത്തിൽ പെട്ട 16 പേരെ എമർജൻസി ഫസ്റ്റ് എയ്ഡ്‌ ക്യാമ്പിൽ പ്രവേശിപ്പിച്ചു&period; കൂടുതൽ വൈദ്യസഹായം ആവശ്യമുള്ള 8 പേരെ താനൂർ കമ്യൂണിറ്റി ഹെൽത് സെന്ററിലേയ്ക്ക് മാറ്റി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ദുരന്ത നിവാരണ വകുപ്പ്&comma; ഫയർഫോഴ്സ് &comma; പോലീസ്&comma; റവന്യൂ&comma; ആരോഗ്യം&comma; ഫിഷറീസ്&comma; തുടങ്ങിയ വിവിധ വകുപ്പുകളും മുൻസിപ്പാലിറ്റി അധികൃതരും സമയോചിതമായി ഇടപെട്ടുകൊണ്ടാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്&period;<br>മോക്ഡ്രിൽ പരിശീലനത്തിന് തഹസീൽദാർ സി&period;കെ&period;ആഷിഖ് ഇൻസിഡെൻ്റ് കമാൻ്ററായി&period; കൂടാതെ റവന്യൂ വകുപ്പിൽ നിന്നും ഡെപ്യൂട്ടി തഹസീൽദാർ എം&period;എം ഷജീല&comma; താനൂർ വില്ലേജ് ഓഫീസർ രവീന്ദ്രൻ&comma; പരിയപ്പുറം വില്ലേജ് ഓഫീസർ രജിത&comma; മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റിൽ നിന്നും എം&period;വി&period;ഐ കെ&period;എം അസൈനാർ&comma; എ എം വി ഐ അബ്ദുൾ കരീം ചാലിൽ &comma; താനൂർ കമ്യൂണിറ്റി ഹെൽത് സെൻ്ററിൽ നിന്നും മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ&colon; ഷാംജിത&comma; മെഡിക്കൽ ഓഫീസർമാരായ<br>ഡോ&colon; ശ്രീജേഷ് ലാൽ&comma; ഡോ&colon; ഫെബിൻ &comma; കൂടാതെ&comma;താനൂർ à´¡à´¿&period;വൈ&period;എസ്&period;പി പി&period;പ്രമോദ്&comma; എസ്&period;എച്ച്&period;ഒ ജോണി ജെ മറ്റം&comma; ഫയർ ആൻ്റ് റെസ്ക്യൂ താനൂർ സ്റ്റേഷൻ ഓഫീസർ രാജേന്ദ്രനാഥ്&comma; മലപ്പുറം സ്റ്റേഷൻ ഓഫീസർ ഇ&period; കെ&period; അബ്ദുൾ സലീം&comma; താനൂർ നഗരസഭാ ചെയർമാൻ റഷീദ് മോര്യ &comma; വൈസ് ചെയർപേഴ്സൺ സി&period;കെ സുബൈദ&comma; ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ കെ&period;പി അലി അക്ബർ എന്നിവരും മോക്ഡ്രില്ലിന് നേതൃത്വം നൽകി മുൻ നിരയിൽ നിന്നു&period;<br>23 സിവിൽ ഡിഫൻസ് ടീമും 15 ആപത് മിത്ര&comma; 19 ഫയർ ആൻ്റ് റെസ്ക്യൂ ജീവനക്കാരും പത്തോളം ആശാവർക്കർമാരും താനൂരിലെ കടലോര പ്രദേശവാസികളും മോക്ഡ്രിൽ പരിശീലനത്തിൽ പങ്കാളികളായി<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പന്ത്രണ്ട് മണിയോടെ ജാഗ്രതാ നിർദേശം പിൻവലിക്കുകയും മോക് ഡ്രിൽ അവസാനിപ്പിച്ചതായി ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുകയും ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മോക്ഡ്രില്ലിന് ശേഷം താനൂർ ഫിഷറീസ് സ്കൂളിൽ ചേർന്ന യോഗത്തിൽ തിരൂർ സബ് കളക്ടർ ദിലീപ് കെ കൈനിക്കര&comma; തഹസിൽദാർ സി&period; കെ ആഷിഖ് താനൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ രാജേന്ദ്ര നാഥ്&comma; à´¡à´¿&period;വൈ&period;എസ്&period;പി പി&period;പ്രമോദ്&comma; എം&period;വി &period;ഐ കെ&period;എം&period; അസൈനാർ കൂടാതെ ഫിഷറീസ്&comma; കോസ്റ്റൽ പൊലീസ് അധികൃതരും സംബന്ധിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണം; എം.എൽ.എയ്ക്ക് നിവേദനം നൽകി

കുറ്റിപ്പുറം: കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി. 115 വർഷം പഴക്കമുള്ള നിലവിലെ കെട്ടിടത്തിന്റെ…

4 hours ago

കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ പ്രശ്നോത്തരിയും ആലാപന മത്സരവും സംഘടിപ്പിച്ചു

ചങ്ങരംകുളം: കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ മാസത്തോടനുബന്ധിച്ച് അമ്മമാർക്കായി നടത്തിയ രാമായണ പ്രശ്നോത്തരിയും വാൽമീകി രാമായണ ആലാപന മത്സരവും മാതൃകാപരമായി.…

4 hours ago

പൈതൃക കർഷകസംഘം ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ചു

​ചങ്ങരംകുളം: എറവറാംകുന്ന് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പൈതൃക കർഷകസംഘം (Reg No: MPM/CA/130/2023) വാങ്ങിയ പുതിയ ട്രാക്ടറിന്റെയും അത്യാധുനിക ഫാം മിഷിനറികളുടെയും…

4 hours ago

എ.ജെ.ബി.എസ് ചേകന്നൂർ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞ

എടപ്പാൾ :എ.ജെ.ബി.എസ് ചേകന്നൂർ സ്കൂളിലെ 2026-27 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങും അനുമോദന സദസ്സും സ്കൂളിൽ…

5 hours ago

പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം

പൊന്നാനി: പൊന്നാനിയുടെ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ അരനൂറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള ഐ.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമം അലുംനി…

5 hours ago

പൊന്നാനി കപ്പൽ നിർമാണ കേന്ദ്രം ഓഗസ്റ്റിൽ പ്രവർത്തന സജ്ജമാകും; ആദ്യ യാനം 2027 ഡിസംബറിൽ പുറത്തിറങ്ങും

പൊന്നാനി: തുറമുഖ വികസന ചരിത്രത്തിൽ നാഴികക്കല്ലായി കപ്പൽ നിർമാണ കേന്ദ്രം അടുത്ത മാസത്തോടെ പ്രവർത്തന സജ്ജമാകും. പൊന്നാനിയിൽ നിർമിക്കുന്ന ആദ്യ…

5 hours ago