Categories: Local newsPONNANI

തീരദേശ വാസികൾക്ക് ആഹ്‌ളാദം പകർന്ന് പൊന്നാനി ടൗൺ ജി.എം.എൽ.പി സ്കൂളിന് ഹൈടെക്ക് കെട്ടിടം ഉദ്ഘാടനം ചെയ്തു

പാർശ്വവൽക്കരിക്കപ്പെട്ട മൽസ്യതൊഴിലാളി ജനതയുടെ പുതുതലമുറക്കായി ആധുനിക സൗകര്യങ്ങളോടെ പൊന്നാനി ടൗൺ ജി. എം. എൽ. പി. സ്കൂൾ കെട്ടിടം ബഹു. കേരള കായിക- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി . ശ്രീ.വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. 1924 മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കാലത്ത് സ്ഥാപിക്കപ്പെട്ട പൊന്നാനിയിലെ ഏറ്റവും പഴക്കംവന്ന വിദ്യാലയങ്ങളിലൊന്നാണ് ടൗൺ ജി.എം.എൽ. പി. സ്ക്കൂൾ. പതിറ്റാണ്ടുകളായി ശോചനീയവസ്ഥയിൽ ആയിരുന്ന പഴയ കെട്ടിടം പൂർണ്ണമായി പൊളിച്ചു മാറ്റി. പൊന്നാനി നഗരസഭയുടെ Pmjvk പദ്ധതിയിൽ ഉൾപ്പെടുത്തി 1.32 കോടി രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടെ മൂന്ന് നിലയിൽ ഉള്ള കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. നഗരസഭ ചെയർമാൻ ശ്രീ. ശിവദാസ് ആറ്റുപുറം അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ വൈസ് ചെയർ പേഴ്സൺ ശ്രീമതി. ബിന്ദു സിദ്ധാർത്ഥൻ സ്ഥിരം സമിതി ചെയർമാൻമാരായ രജീഷ് ഊപ്പാല ഒ ഒ ഷംസു, ഷീന സുദേശൻ അജീന ജബ്ബാർ, കൗൺസിലർ ഗിരീഷ്കുമാർ, AEO ഷോജ, ഡോ. ഹരിയാനന്ദകുമാർ, ഹെഡ്മിസ്ട്രസ് മിനി ടി. വർഗ്ഗീസ്, PTA പ്രസിഡണ്ട് ഷമീം എന്നിവർ ആശംസകളറപ്പിച്ചു. വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി.മുഹമ്മദ്ബഷീർ സ്വാഗതവും നഗരസഭ സെക്രട്ടറി എസ്. സജിറൂൻ നന്ദിയും പറഞ്ഞു.

Recent Posts

മരം വീണ് 11 KV പോസ്റ്റ് പൊട്ടിയതിനാൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി ജീവനക്കാര്‍

ചങ്ങരംകുളം:കല്ലൂർമ്മ തെക്കും താഴം റോഡിൽ മരം വീണ് 11 KV പോസ്റ്റ് പൊട്ടിയതിനാൽ കല്ലൂർമ്മ ട്രാൻസ് ഫോർമറിൽ നിന്നും തെക്കും…

1 hour ago

പൊറൂക്കര യാസ്പൊ ഗ്രന്ഥശാല ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

എടപ്പാൾ: പൊറൂക്കര യാസ്പൊ ഗ്രന്ഥശാല ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.കെ. സുന്ദരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. കെ.വിജയൻ…

1 hour ago

റോഡപകടങ്ങൾ തടയാൻ മുൻകരുതലെടുക്കണം -വെൽഫെയർ പാർട്ടി

ചങ്ങരംകുളം: സംസ്ഥാന പാതയിൽവർധിച്ചു വരുന്ന റോഡപകടങ്ങൾ തടയാൻ അധികൃതർ മുൻകരുതലെടുക്കണമെന്ന് വെൽഫയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് നേതൃസംഗമം ആവശ്യപ്പെട്ടു. സംസ്ഥാന…

1 hour ago

വട്ടംകുളം ചലഞ്ചേഴ്സ് യുണൈറ്റഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസും പ്രതിജ്ഞയും സമൂഹ ഇഫ്താർ സംഗമവും നടന്നു

എടപ്പാൾ: വട്ടംകുളം ചലഞ്ചേഴ്സ് യുണൈറ്റഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസും പ്രതിജ്ഞയും സമൂഹ ഇഫ്താർ സംഗമവുംകുണ്ടുറുമൽ ഗാലക്സി ഗ്രൗണ്ടിൽ…

2 hours ago

‘എംഡിഎംഎക്ക് പകരം കർപ്പൂരം’, അവിടെയും തട്ടിപ്പ്; കൂട്ടയടി

മുൻകൂട്ടി പണം കൈപ്പറ്റിയ ശേഷം എംഡിഎംഎക്ക് പകരമായി കർപ്പൂരം നൽകിയതിനെ ചൊല്ലി മലപ്പുറം ഒതുക്കുങ്ങലിൽ ചെറുപ്പക്കാർ തമ്മിൽ കൂട്ടയടി. മലപ്പുറത്ത്…

8 hours ago

പെരിന്തൽമണ്ണ തിരൂർക്കാട് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്നു ഒരു വിദ്യാർത്ഥി കൂടി മരിച്ചു

മലപ്പുറം :പെരിന്തൽമണ്ണ തിരൂർക്കാട് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്നു ഒരു വിദ്യാർത്ഥി കൂടി മരിച്ചു. വണ്ടൂർ സ്വദേശി…

8 hours ago