Categories: KUTTIPPURAMLocal news

രാത്രിയിൽ കുറ്റിപ്പുറത്ത് ‘ചായകുടി’ക്കാരുടെ തിരക്ക്

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;download-7&period;jpg" alt&equals;"" class&equals;"wp-image-40061"&sol;><figcaption>കുറ്റിപ്പുറം&colon; ടൗണിൽ രാത്രി വാഹനത്തിൽ കറങ്ങുന്നവരോട് പരിശോധനയ്ക്കിറങ്ങുന്ന പോലീസ് ചോദിക്കുമ്പോൾ ഒറ്റ ഉത്തരമേ ലഭിക്കൂ&period; &OpenCurlyQuote;ഒന്നു ചായ കുടിക്കാനിറങ്ങിയതാ’&period; ചായ കുടിക്കാനെത്തുന്നതാകട്ടെ പൊന്നാനി&comma; വെളിയങ്കോട്&comma; തിരൂർ&comma; താനൂർ&comma; കോട്ടയ്ക്കൽ&comma; മലപ്പുറം&comma; പട്ടാമ്പി തുടങ്ങിയ പ്രദേശങ്ങളിലുള്ളവരും&period;<br>ഇവിടുന്നൊക്കെ ചായ കുടിക്കാൻ വരാൻ മാത്രം പ്രസിദ്ധമായ &OpenCurlyQuote;ചായ’ക്കടകളൊന്നും ഇവിടെയില്ലല്ലോയെന്നാണ് കുറ്റിപ്പുറത്തുകാരുടെ സംശയം&period; ചായ കുടിക്കാനെത്തുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചപ്പോൾ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ അന്നത്തെ സി&period;ഐ&period; ശശീന്ദ്രൻ മേലയിലിന്റെ നേതൃത്വത്തിൽ രാത്രികാല പരിശോധന കർശനമാക്കുകയും സംശയം തോന്നുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു&period;<br>ഇതോടെ ഒരുപരിധിവരെ രാത്രികാലങ്ങളിൽ ടൗണിൽ കറങ്ങാനെത്തുന്നവരുടെ എണ്ണം വളരെയധികം കുറഞ്ഞിരുന്നു&period; അടുത്തകാലത്ത് വീണ്ടും രാത്രികാലങ്ങളിൽ ടൗണിൽ സാമൂഹികവിരുദ്ധർ കേന്ദ്രീകരിക്കുന്ന അവസ്ഥയാണ്&period; ടൗണിലും പരിസരത്തും രാത്രിയിൽ തമ്പടിക്കുന്ന മയക്കുമരുന്നുവിൽപ്പനക്കാരെയുൾപ്പെടെ തേടിയാണ് വിവിധയിടങ്ങളിൽനിന്ന് ആളുകൾ എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു&period;<br>ഹൈവേ ജങ്ഷൻ&comma; ബസ് സ്റ്റാൻഡ്&comma; റെയിൽവേ സ്റ്റേഷൻ പരിസരം&comma; രജിസ്ട്രാർ ഓഫീസ് പരിസരം&comma; വൺവേ റോഡ്&comma; തിരൂർ റോഡിലെ മേൽപ്പാലത്തിനു താഴെ&comma; മഞ്ചാടി എന്നിവിടങ്ങളിലാണ് ഇവരുടെ പ്രധാന സംഗമസ്ഥലങ്ങൾ&period; രാത്രിയാത്രക്കാർക്ക് ഈ സംഘങ്ങളുടെയും ഇവരെ തേടിയെത്തുന്നവരുടെയും ശല്യം നേരിടേണ്ടിവരുന്നുണ്ട്‌&period;<br>കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചിന് റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന മൈത്രി കോളനിയിലെ ഒരു കുടുംബത്തിനുനേരെ വൺവേ റോഡിൽ കേന്ദ്രീകരിച്ചുനിന്ന ഒരു സംഘം മോശമായ രീതിയിൽ പെരുമാറിയതായി പരാതിയുണ്ട്&period; പണം&comma; മൊബൈൽ ഫോൺ&comma; ഇരുചക്രവാഹനങ്ങൾ തുടങ്ങിയവ അപഹരിക്കുന്ന സംഘങ്ങളും ഇവിടെ തമ്പടിക്കാറുണ്ട്&period; അടുത്തിടെ കുറ്റിപ്പുറം ടൗണിൽനിന്നും പരിസരത്തുനിന്നുമായി ആറു ഇരുചക്രവാഹനങ്ങളാണ് മോഷണംപോയത്&period; ഇതിൽ ഒരെണ്ണം മാത്രമാണ് കണ്ടെത്തിയത്&period; ഇത്തരം സംഘങ്ങളെ അമർച്ച ചെയ്യാൻ പോലീസ് കാര്യക്ഷമമായി രംഗത്തിറങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ ലോഗോ പ്രകാശനം നടത്തി

വട്ടംകുളം : ടൗൺ ഗ്രീൻ സിറ്റിയുടെ പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായി ലോകകപ്പ് ഫുട്ബോളിന്റെ പ്രചരണാർത്ഥം ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ…

16 hours ago

ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി

ചങ്ങരംകുളം : ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി.സ്ഥാപനത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ ആയിരുന്നു ശുചീകരണം നടത്തിയത്. നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്…

17 hours ago

കപ്പൂർ പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം ആരംഭിച്ചു

കുമരനല്ലൂർ : കപ്പൂർ ഗ്രാമ പഞ്ചായത്തിന്റെ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന് കുമരനെല്ലൂർ സെന്ററിൽ തുടക്കമായി. ഉദ്ഘാടനം വി ടി…

21 hours ago

മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ ഗ്രാജുവേഷൻ സെറിമണി സംഘടിപ്പിച്ചു

എടപ്പാൾ : മാണൂർ മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി ആഘോഷപൂർവം…

21 hours ago

അനാസ്ഥയ്ക്കെതിരായ നീണ്ട പോരാട്ടം വിജയം കണ്ടു; ഹർഷിന ഇനി സർക്കാർ ഉദ്യോഗസ്ഥ

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി വലിയ ദുരിതം നേരിട്ട കെ.കെ ഹർഷിന…

21 hours ago

25 നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

ചങ്ങരംകുളം :പെരുന്നാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി പാവിട്ടപ്പുറം എ ആർ എച്ച് എസ് എസ് ഫോർ ഗേൾസ് സ്കൂളിലെ റേഞ്ചർ യൂണിറ്റിന്റെ…

22 hours ago