Categories: MALAPPURAM

തിരൂരിൽ കെഎസ്ആർടിസി ബസിൽ മാല മോഷണം

ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ ഗുരുവായൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ്സിലാണ് സംഭവം. തിരൂരിൽ നിന്ന് കയറിയ പരപ്പനങ്ങാടി സ്വദേശിനി ബിന്ദുവിന്റെ 3 പവൻ താലിമാലയാണ് മോഷണം പോയത്. മാല മോഷണം പോയത് അറിഞ്ഞ സ്ത്രീ ബഹളം വച്ചതോടെ ബസ് പോലീസ് സ്റ്റേഷനിലേക്ക് വിടുകയായിരുന്നു. ബസ്സ് തിരൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ച് പരിശോധന നടത്തിയെങ്കിലും കളവു മുതൽ കണ്ടെത്താനായില്ല. തിരൂരിൽ കഴിഞ്ഞദിവസം സ്വകാര്യ ബസ് സമരം നടന്നിരുന്നു. അതിനാൽ തന്നെ കെഎസ്ആർടിസി ബസിൽ പതിവിൽ ഏറെ തിരക്കും ഉണ്ടായിരുന്നു. തിരക്കിനിടയിൽ മറ്റൊരാൾ മാല പോയതായി വിവരം അറിയിച്ചപ്പോഴാണ് താൻ വിവരം അറിഞ്ഞതെന്ന് മാല നഷ്ടപ്പെട്ട ബിന്ദു പറഞ്ഞു

Recent Posts

കെ. നാരായണൻ നായര്‍ സ്മാരക രാഷ്ട്രീയ നൈതികതാ പുരസ്‌കാരം

കെ. നാരായണൻ നായര്‍ സ്മാരക രാഷ്ട്രീയ നൈതികതാ പുരസ്‌കാരം കെ കെ ശൈലജക്കും സി. ദിവാകരനും.അവാർഡ് വിതരണം ഫെബ്രുവരി എട്ടിന്…

48 seconds ago

കെ. നാരായണൻ നായര്‍ സ്മാരക രാഷ്ട്രീയ നൈതികതാ പുരസ്‌കാരം കെ കെ ശൈലജക്കും സി. ദിവാകരനും.അവാർഡ് വിതരണം ഫെബ്രുവരി എട്ടിന് കുമ്പിടിയില്‍

എടപ്പാള്‍ : മലബാറിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സാമൂഹ്യപ്രവർത്തകനുമായിരുന്ന കെ നാരായണൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന രണ്ടാമത് രാഷ്ട്രീയ നൈതികതാ…

4 minutes ago

ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ചങ്ങരംകുളം: ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ചങ്ങരംകുളം മദർ ആശുപത്രിക്ക് സമീപം താമസിക്കുന്ന കളത്തിൽ രാജേഷിന്റെ…

17 minutes ago

ശ്രീനി പന്താവൂർ നരസിംഹം പ്ലോട്ട് മോടി പിടിപ്പിച്ചതോടെ ഭംഗിയുടെ നെറുകിലത്തി. പ്ലോട്ട് കാണാനെത്തുന്നത് നിരവധി പേർ…

എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…

13 hours ago

‘കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല, വേട്ടയാടാൻ അനുമതിയുണ്ട്’; നിലപാട് വ്യക്തമാക്കി കേന്ദ്രം.

ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…

14 hours ago

കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾക്ക് ദാരുണാന്ത്യം, 4 പേർക്ക് പരുക്ക്.

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…

14 hours ago