ലയൺസ് – മണപ്പുറം സ്നേഹഭവനത്തിന്റെ താക്കോൽ ദാനം നാളെ


എടപ്പാൾ: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ന്റെ ഡിസ്ട്രിക്ട് 318 ഡി യുടെ സ്വപ്ന പദ്ധതിയായ വിധവകൾക്കൊരു വീട് പദ്ധതിയിൽ നിർമ്മിച്ച ആദ്യ വീടിന്റെ താക്കോൽദാനം നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എടപ്പാൾ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പത്ത് വീടുകൾ ഒരുങ്ങുകയെന്നും മണപ്പുറം ഫൌണ്ടേഷൻ സി എസ്സ് ആർ ധനസഹായത്താൽ ഒരുങ്ങുന്ന ആദ്യ വീടിന്റെ താക്കോൽദാനം നാളെ വട്ടംകുളം പഞ്ചായത്തിലെ രജിത തലേക്കര എന്നവർക്ക് കൈമാറിക്കൊണ്ട് ലയൺസ് ഡിസ്ട്രിക്ട് ഗവർണ്ണർ സുഷമ നന്ദകുമാർ നിർവഹിക്കുമെന്നും ഏപ്രിൽ 28 ന് വൈകുന്നേരം 4 മണിക്ക് എടപ്പാൾ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സി വി സുധൻ ന്റെ അധ്യക്ഷതയിൽ ഉദിനിക്കരയിലെ വീടിനുമുന്നിൽ നടക്കുന്ന ചടങ്ങിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണൻ , വട്ടംകുളം ഗ്രാമപഞ്ചായത് പ്രസിഡന്റ് കഴുങ്കിൽ മജീദ് , വാർഡ് മെമ്പർ യൂ പി പുരുഷോത്തമൻ , മണപ്പുറം സി ഇ ഒ ജോർജ് ഡി ദാസ് , എ ആർ രാമകൃഷ്ണൻ , കെ എം അഷ്‌റഫ് എന്നിവർ പങ്കെടുക്കുമെന്നും
സി വി സുധൻ , യൂ മുഹമ്മദ് , അരുൾ ജോഷി , അനിൽകുമാർ , അജിത് താന്നിക്കൽ , സനിൽകുമാർ കൊട്ടാരത്തിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
