തിരുർ മേഖല ഹജ്ജ് കോ-ഓഡിനേറ്റർ മാരുടെ ഏകദിന ശില്പശാല നടന്നു

തിരുർ : ഹജ്ജ് സേവന രംഗത്ത് അപേക്ഷ നൽകുന്ന ഹജ്ജ് ഹെൽപ് ഡെസ്ക് മുതൽ ഹാജിമാർ ഹജ്ജ് കർമ്മം കഴിഞ്ഞു തിരിച്ചു വരുന്നത് വരെ യുള്ള സഹായത്തിനു നാട്ടിൽ പ്രവർത്തനം തുടങ്ങിയ ഹാജീസ് ഹെൽപിംഗ് ഹാൻ്റ്സിൻ്റെ തിരുർ മേഖല സോൺ കോ-ഓഡിനേറ്റർ മാരുടെ ഏകദിന ശില്പശാല തിരുർ മണ്ഡലം മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടന്നു. തിരുർ, താനൂർ, തിരുരങ്ങാടി, പൊന്നാനി, തവനൂർ, വേങ്ങര, വള്ളിക്കുന്ന്, കോട്ടക്കൽ, മണ്ഡലങ്ങളിലെ മണ്ഡലം പഞ്ചായത്ത് കോർഡിനേറ്റർ മാർക്ക് വേണ്ടിയാണു ശില്പ ശാല സംഘടിപ്പിച്ചത്, ശില്പ ശാല യുടെ ഉദ്ഘാടനം കുറുക്കോളി മൊയ്‌ദീൻ സാഹിബ് എം എൽ എ അവർകൾ നിർവഹിച്ചു മുഖ്യാതിഥിയായിഹാജീസ് ഹെൽപിംഗ് ഹാൻ്റ്സ് ട്രഷറർ കുഞ്ഞിമോൻ കാക്കിയയും പങ്കെടുത്ത ചടങ്ങിൽ തിരുർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വെട്ടം ആലിക്കോയ അധ്യക്ഷത വഹിച്ചു ഹാജീസ് ഹെൽപിംഗ് ഹാൻ്റ്സ് ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ പുത്തലത്ത് ഹജ്ജ് സേവനം, ഹജ്ജ് അപേക്ഷ കളിലെ പുതിയ പരിഷ്കാരങ്ങൾ, മാറ്റങ്ങൾ എന്നിവയെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി ചീഫ് കോർഡിനേറ്റർ പി എ സലാം, ഹാജീസ് ഹെൽപിംഗ് ഹാൻ്റ്സിന് ഹജ്ജ് സേവന രംഗതുള്ള പ്രസക്തി എന്ന വിഷയത്തിലും ക്ലാസ്സിന് നേതൃത്വം നൽകി. ഹാജീസ് ഹെൽപിംഗ് ഹാൻ്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി വി മുഹമ്മദ് ഇസ്മായിൽ, പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് യൂസുഫ് അലി, എന്നിവർ സംബന്ധിച്ച് സംസാരിച്ചു. ജില്ലാ കോർഡിനേറ്റർ അഡ്വ : ആരിഫ് സ്വാഗതവും അസിസ്റ്റന്റ് കോർഡിനേറ്റർ അബ്ദുൽ ഹക്കീം ഏറാൻ തൊടിക നിലമ്പൂർ നന്ദിയും പറഞ്ഞു.
