Local newsPATTAMBI
പട്ടാമ്പി ഗവ.സംസ്കൃത കോളേജിൽ ബസ് സർവീസ് തുടങ്ങി


പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് ബസ് അനുവദിച്ചത്. പട്ടാമ്പി ഗവ.സംസ്കൃത കോളജിന് അനുവദിച്ച ബസ്സിന്റെ ഉദ്ഘാടനം മുഹമ്മദ് മുഹ്സിൻ എം.എൽ.എ നിർവഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് സി.ഡി ദിലീപ് അധ്യക്ഷനായി. നഗരസഭ ചെയർ പേഴ്സൺ ഒ.ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി.പി ഷാജി, കൗൺസിലർ കെ.ടി റുഖിയ, ജില്ലാ പഞ്ചായത്തംഗം എ.എൻ നീരജ്,പി.ടി.എ വൈസ് പ്രസിഡന്റ് പി.കെ സുമേഷ്, അധ്യാപകരായ ഡോ.പി അബ്ദു, കെ.ബി റോയ്, എം.ആർ അനിൽകുമാർ, എച്ച്.കെ സന്തോഷ്, കോളേജ് യൂനിയൻ ചെയർമാൻ സഞ്ജീവ് എന്നിവർ സംസാരിച്ചു.
