CHANGARAMKULAM
താളമേള വാദ്യ വിസ്മയങ്ങൾ തീർത്ത് കോക്കൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം

ചങ്ങരംകുളം:താളമേള വാദ്യ വിസ്മയങ്ങൾ തീർത്ത് കോക്കൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചു.ഞായറാഴ്ച പുലർച്ചെ ക്ഷേത്രപൂജകളോടെ തുടങ്ങി ഉച്ചയോടെ ആന പഞ്ചവാദ്യംമേളത്തോടെ പകൽ പൂരത്തിന് തുടക്കമായി.വൈകുന്നേരത്തോടെ വിവിധ ഭാഗങ്ങളിൽ നിന്നായി വരവുകൾ എത്തി.കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ നിരവധി ആളുകളാണ് ഉത്സവപ്പറമ്പിലേക്ക് ഒഴുകിയെത്തിയത്.തിങ്കളാഴ്ച പുലർച്ചെയോടെ ഉത്സവം സമാപിക്കും
