താനൂർ
താനൂർ നടുവത്തിത്തോട് വി.സി.ബി കം ബ്രിഡ്ജിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു
![](https://edappalnews.com/wp-content/uploads/2025/02/IMG-20250205-WA0014.jpg)
താനൂർ പൂരപ്പുഴ നടുവത്തിതോട് ഉപ്പുവെള്ള നിർമ്മാർജ്ജന വി.സി.ബി കം ബ്രിഡ്ജിന്റെ പ്രവൃത്തി ഉദ്ഘാടനം ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. ഉപ്പുവെള്ളം കൃഷിസ്ഥലങ്ങളിലേക്ക് കയറുന്നതിനും കുടിവെള്ളത്തിൽ കലരുന്നതിനും ശാശ്വത പരിഹാരമായി വി.സി.ബി കം ബ്രിഡ്ജ് മാറുമെന്ന് മന്ത്രി പറഞ്ഞു. താനൂർ
നഗരസഭ ചെയർമാൻ റഷീദ് മോര്യ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പദ്ധതിക്ക് സൗജന്യമായി സ്ഥലം വിട്ടു നൽകിയ കാദർ ഹാജി, പി.ടി ഫൈസൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ സുബൈദ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാധിക ശശികുമാർ, നഗരസഭ കൗൺസിലർ പി. കൃഷ്ണൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)