THAVANUR

തവനൂർ സെൻട്രൽജയിലിൽ കലാരവം: പരിചമുട്ടുകളിയും കളരിപ്പയറ്റും, മിമിക്രിയും ശ്രദ്ധേയമായി

Haഎടപ്പാൾ : തവനൂർസെൻട്രൽ പ്രിസൻ & കറക്ഷണൽ ഹോം ഈ വർഷത്തെ ജയിൽ ക്ഷേമദിനാഘോഷത്തിന്റെ ഭാഗമായി നടന്ന “കലാരവം” 2025 ൽ
കടകശ്ശേരി ഐഡിയൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച പരിചമുട്ടും മിമിക്രിയും എടപ്പാൾ ഹനീഫ ഗുരുക്കളുടെ ശിഷ്യൻമാർ അവതരിപ്പിച്ച കളരിപ്പയറ്റും ശ്രദ്ധേയമായി.

ജയിലിലെ അന്തേവാസികളുടെ മാനസിക സമ്മർദ്ദം കുറക്കുക, സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുക, ഉത്തമ പൗരന്മാരായി വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങളോടെനടക്കുന്ന ക്ഷേമ ദിനാഘോഷത്തിൽ വിവിധ പരിവർത്തന പ്രക്രിയകളോടൊപ്പം വിവിധ കാലാ കായിക മത്സരങ്ങൾ, പ്രദർശനങ്ങൾ തുടങ്ങി ഈ മാസം 22 വരെ നീണ്ടു നിൽക്കുന്ന ആഘോഷങ്ങളാണ് ജയിലിനകത്ത് നടക്കുക.

അസിസ്റ്റന്റ് സൂപ്രണ്ട് ജോൺസൺ, സ്വാഗതം പറഞ ചടങ്ങിൽ
ജയിൽ വെൽഫയർ ഓഫീസർ സി ഹനീഫ അധ്യക്ഷത വഹിച്ചു.
അസി: സൂപ്രണ്ട് കൃഷ്ണദാസ്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ മുനീർ അലി,
മുഹമ്മദ്‌ സ്വാലിഹ്, ഐഡിയൽസ്കൂൾ അധ്യാപകരായ ഐ വി സുന്ദരൻ, സുനിൽ എബ്രഹാം, പിടിഎം ആനക്കര, ഹനീഫ ഗുരുക്കൾ എടപ്പാൾ, ഹരീഷ് മാഷ് എന്നിവർ സംസാരിച്ചു. അസി: സൂപ്രണ്ട് (ഗ്രേഡ് വൺ)
അരുൺ ഗണേഷ് സമ്മാനദാനം നിർവ്വഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button