തവനൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കുറ്റവിചാരണയാത്രക്ക് ആവേശകരമായ തുടക്കം
എടപ്പാൾ : ഇടത് സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്ക് എതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ സേവ് കേരള മാർച്ചിന്റെ പ്രചരണാർത്ഥം
തവനൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കുറ്റവിചാരണയാത്രയ്ക്ക് വട്ടംകുളം പഞ്ചായത്തിലെ ചേകനൂർ യൂണിറ്റിൽ നിന്ന് തുടക്കമായി. തവനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ഇബ്രാഹിം മൂതൂർ ജാഥ ക്യാപ്റ്റൻ വിപിഎ റഷീദിന് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
തവനൂർ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ് അധ്യക്ഷത വഹിച്ചു.മണ്ഡലം യൂത്ത് ലീഗ് ട്രഷറർ യൂനുസ് പാറപ്പുറം സ്വാഗതം പറഞ്ഞ ചടങ്ങിൽ മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഐപി ജലീല്, ടിപി ഹൈദരലി, അഷ്‌റഫ് മണൂർ, ഷാഫി തണ്ടിലം, നാസിക് പികെ, സിപി ഷാനിബ്,വിവിഎം മുസ്തഫ, സിദ്ധീഖ് മറവഞ്ചേരി, റഫീഖ് ചേകനൂർ, എംകെ മുജീബ്, സജീർ എംഎം, സുലൈമാൻ മൂതൂർ, മൻസൂർ എം,വികെഎ മജീദ്, ഹുസൈൻ നരിപറമ്പ് ,മുഹമ്മദ്‌ക്കുട്ടി കല്ലിങ്ങൽ,ഷാഫി അയങ്കലം, മുത്തു കടകശ്ശേരി, ഷാനവാസ് തണ്ടിലം, ശരീഫ് സി എടപ്പാൾ, കാദർ ഭാഷ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.
വിവിധ യൂണിറ്റുകളിലെ സ്വീകരണങ്ങൾക്ക് ശേഷംനരിപ്പറമ്പിൽ നടന്ന സമാപന സമ്മേളനം മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എൻ കെ റഷീദ് ഉദ്ഘാടനം ചെയ്തു.
വെട്ടം അലിക്കോയ മുഖ്യപ്രഭാഷണം നടത്തി.