THAVANUR
തവനൂർ ഗേൾസ് എൻട്രി ഹോമിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.
തവനൂർ : ഗേൾസ് എൻട്രി ഹോമിൻ്റെ പുതിയ കെട്ടിടം എം.എൽ.എ. ഡോ.കെ .ടി.ജലീൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ. ഗായത്രി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ടി.വി.ശിവദാസ്,
ജില്ലാ ശിശുസംരക്ഷണ ഓഫീസർ ഷാജിത ആറ്റശ്ശേരി,
ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ എ.മമ്മു മാസ്റ്റർ, ,ചൈൽഡ് വെൽഫെയർ കമ്മിറ്റി മെമ്പർ അഡ്വ.സതീഷ്, പ്രൊട്ടക്ഷൻ ഓഫീസർ എ.കെമുഹമ്മദ് സാലിഹ്, ഹോം മേനേജ് വി .ശ്രുതിഎന്നിവർ പ്രസംഗിച്ചു.
വനിതാശിശു വികസന വകുപ്പ് നിർഭയ സെല്ലിൻ്റ കീഴിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. നിലവിൽ 20 പേരാണ് ഇവിടെ താസാലിമസിക്കുന്നത്.
9 ജീവനക്കാരുമാണ്. ഇവിടെയുള്ളത്. ഒരു കോടി 19 ലക്ഷം രൂപ ചിലവിട്ടാണ്
കെട്ടിടം ഒരുക്കിയത്.