Categories: THAVANUR

തവനൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് പത്തോളം പേര്‍ക്ക് പരിക്കേറ്റു,ലോറി ഡ്രൈവർക്ക് ഗുരുതര പരിക്ക്

എടപ്പാള്‍:തവനൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് പത്തോളം പേര്‍ക്ക് പരിക്കേറ്റു.ബുധനാഴ്ച കാലത്ത് എട്ടരയോടെപഴയ ദേശീയപാതയിൽ തവനൂർ റസ്ക്യൂഹേം പരിസരത്താണ് അപകടം.കുറ്റിപ്പുറത്തു നിന്നും തവനൂരിലേക്ക് പോകുകയായിരുന്ന ലോറിയും തവനൂരിൽ നിന്നും കുറ്റിപ്പുറത്തേക്ക് വരുകയായിരുന്ന ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു് ഗുരുതരമായി പരിക്കേറ്റ കാലടി നരിപ്പറമ്പ് സ്വദേശിയായ ലോറി ഡ്രൈവറെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.കുറ്റിപ്പുറം പോലീസെത്തി വാഹനങ്ങള്‍ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു

,

Recent Posts

എരുമപ്പെട്ടി എയ്യാൽ സ്വദേശിനിയായ വിദ്യാർത്ഥിനി കോളേജിൽ കുഴഞ്ഞ് വീണ് മരിച്ചു

എരുമപ്പെട്ടി:എയ്യാൽ സ്വദേശിനിയായ വിദ്യാർത്ഥിനി കോളേജിൽ കുഴഞ്ഞ് വീണ് മരിച്ചു.കുത്ത്കല്ല് ഒലക്കേങ്കിൽ ഔസേഫ് മകൾ കൃപ (21) ആണ് മരിച്ചത്. തൃശൂർ…

1 hour ago

സി പി ഐ എം ചെറവല്ലൂർ ബ്രാഞ്ച് കമ്മറ്റി വിഎസ് സർവകക്ഷി അനുശോചനം ചേർന്നു

ചങ്ങരംകുളം:സി പി ഐ എം ചെറവല്ലൂർ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ സഖാവ് വി എസ്…

1 hour ago

വോട്ടെണ്ണുംമുൻപ് മുഖ്യമന്ത്രിയായ വി.എസ്

എടപ്പാൾ : അച്യുതാനന്ദൻ മുഖ്യമന്ത്രിയായ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണുംമുൻപ് അദ്ദേഹത്തെ ജനങ്ങൾ മുഖ്യമന്ത്രിയാക്കിയ സംഭവം എടപ്പാളുകാർ ഇപ്പോഴും ഓർക്കുന്നു. തിരഞ്ഞെടുപ്പുകഴിഞ്ഞ് വോട്ടെണ്ണാൻ…

1 hour ago

കുറ്റിപ്പുറത്ത് റോഡിലെ കുഴികൾ നികത്തി നാട്ടുകാർ

കുറ്റിപ്പുറം : ഗ്രാമ പഞ്ചായത്തിന്റെയും പിഡബ്ല്യുഡിയുടെയും റോഡിലുള്ള കുഴികൾ മാസങ്ങളായി നികത്താതിരുന്ന സാഹചര്യത്തിൽ കുറ്റിപ്പുറം ടൗണിലെ യുവാക്കൾ രംഗത്തിറങ്ങി കുഴികൾ…

2 hours ago

‘’ലിറ്റിൽ സ്കോളർ 2025’’ പൂക്കരത്തറ എ.എം.എൽ.പി സ്കൂളിൽ : അറിവിനപ്പുറം തിരിച്ചറിവു നൽകുന്ന ചോദ്യങ്ങളുമായി വീണ്ടും

ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് 2004 മുതൽ വിജയകരമായി നടന്നുവരുന്ന 'ലിറ്റിൽ സ്കോളർ' വിജ്ഞാനോത്സവം മെഗാ ക്വിസ് ഈ വർഷവും ഓഫ്‌ലൈനായി…

2 hours ago

കേരളത്തിന്റെ വിപ്ലവ നായകൻ ഒടുവിൽ നിത്യതയിലേക്ക് മടങ്ങി

കേരളത്തിന്റെ വിപ്ലവ നായകൻ ഒടുവിൽ നിത്യതയിലേക്ക് മടങ്ങി. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ ഇനിയൊരു…

2 hours ago