തവനൂർ: ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും പൊന്നാനി താലൂക്ക് ലീഗൽ സർവീസ് കമ്മറ്റിയും ഒയിസ്ക എടപ്പാൾ ചാപ്റ്ററിൻ്റെ സഹകരണത്തോടെ തവനൂർ സെൻട്രൽ ജയിലിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. സബ് ജഡ്ജി എം ഷബീർ ഇബ്രാഹിം ഉൽഘാടനം ചെയ്തു. തവനുർ ജയിൽ സുപ്രണ്ട് വി ജയകുമാർ അധ്യക്ഷനായി. ഡോ: പി.കെ,അബ്ദുൽ ജബ്ബാർ, ,റബാഹ് റബിഹ്, കെ വി ബൈജു, അഡ്വ: കെ പി മുഹമ്മദ് ഷാഫി, അഡ്വ: കവിത ശങ്കർ, വി പി ബിബിൻ സംബന്ധിച്ചു.