Categories: crimeKERALA

തലസ്ഥാനത്ത് കൂട്ടക്കൊല:മൂന്നിടങ്ങളിലായി യുവാവ് അഞ്ച് പേരെ വെട്ടിക്കൊന്നു

&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം&colon; പെൺസുഹൃത്തടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയ യുവാവിൻ്റെ ക്രൂരതയിൽ നടുങ്ങി കേരളം&period; തിരുവനന്തപുരം പേരുമലയിലും ആർഎൽ പുരത്തും പാങ്ങോടുമായി മൂന്ന് വീടുകളിലെ ആറ് പേരെയാണ് അഫാൻ എന്ന 23 കാരൻ വെട്ടിക്കൊന്നത്&period; ഇതിൽ പ്രതിയുടെ ഉമ്മയൊഴികെ ഉറ്റബന്ധുക്കളായ മറ്റ് അഞ്ച് പേരും കൊല്ലപ്പെട്ടതായാണ് വിവരം&period; പ്രതി വെഞ്ഞാറമൂട് സ്റ്റേഷനിൽ കീഴടങ്ങി&period; വിദേശത്ത് ബിസിനസ് തകർന്നത് മൂലമുള്ള സാമ്പത്തിക ബാധ്യതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പൊലീസിനോട് പറ‌ഞ്ഞത്&period; വിഷം കഴിച്ചെന്ന് പറഞ്ഞ പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സഹോദരൻ 13 വയസുകാരനായ അഹസാൻ&comma; ഉമ്മ ഷമീന&comma; പെൺസുഹൃത്ത് ഫർഷാന&comma; വാപ്പയുടെ ഉമ്മ സൽമാ ബീവി&comma; വാപ്പയുടെ സഹോദരൻ ലത്തീഫ്&comma; ലതീഫിന്റെ ഭാര്യ ഷാഹിദ എന്നിവരെയാണ് അഫാൻ ആക്രമിച്ചത്&period; ഇവരിൽ ഷമീന ഒഴികെ മറ്റെല്ലാവരും മരിച്ചതായാണ് വിവരം&period; മൂന്ന് വീടുകളിലായാണ് ഇവരെയെല്ലാം ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്&period; കൊലപാതകത്തിന് ശേഷം പ്രതി വെഞ്ഞാറമൂട് സ്റ്റേഷനിൽ കീഴടങ്ങിയാണ് ക്രൂരകൃത്യം വെളിപ്പെടുത്തിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പിതാവിൻറെ കൂടെ വിദേശത്തായിരുന്നു പ്രതി&period; വിസിറ്റിംഗ് വിസയിൽ വിദേശത്ത് പോയി തിരിച്ചു വന്നതാണ്&period; ഉമ്മ ഷമീന കാൻസർ രോഗത്തിന് ചികിത്സയിലാണ്&period; വെഞ്ഞാറമൂട് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട അനുജൻ അഹസാൻ&period; റിട്ടയേർഡ് സി ആർ പി എഫ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ലത്തീഫ്&period; അമ്മ ഒഴികെ മറ്റുള്ളവരുടെയെല്ലാം മരണം സ്ഥിരീകരിച്ചിട്ടുണ്ട്&period; ഇന്ന് രാവിലെ മുതൽ തുടങ്ങിയ കൊലപാതക പരമ്പരയാണിതെന്നാണ് പൊലീസ് പറയുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വിദേശത്തെ സ്പെയർപാർട്സ് കട പൊളിഞ്ഞ വലിയ സാമ്പത്തിക ബാധ്യതയാണ് പ്രതി കൂട്ടക്കുരുതിക്ക് കാരണമായി പറയുന്നത്&period; നാട്ടിലടക്കം പലരും നിന്നായി വൻ തുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി പൊലീസിന് മൊഴി നൽകി&period; കടബാധ്യത കാരണം ജീവിക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കാമുകിയെ വീട്ടിൽ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് വെട്ടി കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ ഇന്ത്യൻ പൗരനെന്ന വ്യാജേന ജോലി ചെയ്തത് ബം​ഗ്ലാദേശുകാരൻ, പിടിയിൽ

കണ്ണൂർ: അതീവ സുരക്ഷാ മേഖലയായ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ വ്യാ​ജ രേ​ഖ​ക​ളു​മാ​യി ജോ​ലി ചെ​യ്ത ബം​ഗ്ലാ​ദേ​ശു​കാ​ര​ന്‍ പി​ടി​യി​ൽ. ഇ​ന്ത്യ​ൻ പൗ​ര​നെ​ന്ന്…

16 minutes ago

വീട്ടിൽ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസ്: ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു

വയനാട്: വീട്ടിൽ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ്ങ് എഡിറ്റർ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ…

29 minutes ago

അങ്കമാലിയിൽ യുവാവും ബന്ധുവായ പെൺകുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ

അങ്കമാലി: കൊല്ലത്ത് നിന്ന് കാണാതായ യുവാവിനെയും ബന്ധുവായ പെൺകുട്ടിയെയും അങ്കമാലിയിൽ ട്രെയ്ൻ ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച പുലർച്ചെ…

35 minutes ago

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് പിഎസ്‌സി. ചെയർമാനും അംഗങ്ങളും ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച്…

4 hours ago

സംസ്ഥാന സ്കൂൾ ഗെയിംസ്തയ്ക്വാൻഡോ ചാമ്പ്യൻഷിപ് സ്വന്തമാക്കി പൊന്നാനി ഐ.എസ്.എസ്

ക​ണ്ണൂ​രി​ൽ ന​ട​ന്ന അ​റു​പ​ത്തി​യെ​ട്ടാ​മ​ത് സം​സ്ഥാ​ന സ്കൂ​ൾ ഗെ​യിം​സ് ത​യ്ക്വാ​ൻ​ഡോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യ ഐ.​എ​സ്.​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീം…

4 hours ago

വാഹനം കടമെടുത്ത് നടക്കുന്നത് നാണംകെട്ട പണി; കെ.എം. ഷാജിക്കെതിരെ രൂക്ഷവിമർശനവുമായി കെ.ടി. ജലീൽ

മലപ്പുറം: സ്വകാര്യ വഹനത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ബോര്‍ഡ് വെച്ചുള്ള യാത്രയില്‍ മന്ത്രി കെ എം ഷാജിയെ വിമര്‍ശിച്ചും മുഖ്യമന്ത്രി വി…

16 hours ago