CHANGARAMKULAM

റൈറ്റ്സ് പാലിയേറ്റീവ് കെയർ റിഹാബിലിറ്റേഷൻ സെന്റർ സൈക്യാട്രി പേഷ്യന്റ്സ് കെയർ ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം:റൈറ്റ്സ് പാലിയേറ്റീവ് കെയർ & റിഹാബിലിറ്റേഷൻ സെന്റർ സൈക്യാട്രി പേഷ്യന്റ്സ് കെയർ ഉദ്ഘാടനവും കുടുംബ സംഗമവും സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ഇ സിന്ധു ഉദ്ഘാടനം നിർവഹിച്ചു.മാനസിക സ്വാസ്ഥ്യം നഷ്ട്ടപെട്ട സഹോദരങ്ങൾക്കായി പുതിയ വർഷം ഔട്ട് പേഷ്യന്റ് വിഭാഗം,കൗൺസിലിംഗ്, മെഡിസിൻ

വിതരണം,ഹോംകെയർ എന്നിവ ആരംഭിക്കും.സൈക്യാട്രി ഹോം കെയർ ഫ്ലാഗ് ഓഫ് കർമ്മം പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിനീഷ മുസ്തഫ നിർവഹിച്ചു.റൈറ്റ്സ് പാലിയേറ്റീവ് കെയർ പ്രസിഡൻറ് മൊയ്തു.കൈതക്കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ ആമുഖപ്രഭാഷണവും എംഹാറ്റ് പ്രതിനിധി സൈനുദ്ദീൻ വിഷയാവതരണവും നടത്തി.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റംഷാദ്, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ പി കെ അബൂബക്കർ, പുത്തൻപള്ളി മഹല്ല് കമ്മിറ്റി പ്രസിഡൻറ് അഷ്റഫ് ഹാജി, സൈക്കോതെറാപ്പിസ്റ്റ് ഹസനുൽ ബന്ന, റൈറ്റ്സ് കോ ഓർഡിനേറ്റർ വി വി ഷെബീർ, സൈക്യാട്രി ഉപസമിതി ചെയർമാൻ ഹസ്സൻകുട്ടി, എന്നിവർ ആശംസകൾ അറിയിച്ചു.റൈറ്റ്സ് പാലിയേറ്റീവ് കെയർ ജനറൽ സെക്രട്ടറി സി ഇബ്രാഹിംകുട്ടി മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിന് റൈറ്റ്സ് പാലിയേറ്റീവ് കെയർ ട്രഷറർ സഗീർ മാഷ് നന്ദി അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button