തലചായക്കനൊരിടം’ബിന്ദുവിനും കുടുംബത്തിനും നിർമ്മിച്ച വീടിന്റെ താക്കോൽദാനം നടത്തി

മാറഞ്ചേരി:കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ദേശീയ സേവാഭാരതി കേരളവും സംയുക്തമായി നടപ്പിലാക്കുന്ന തലചായക്കനൊരിടം പദ്ധതിയിൽ മലപ്പുറം ജില്ലയിൽ മാറഞ്ചേരി പഞ്ചായത്തിൽ നാലാം വാർഡ് ബിന്ദുവിനും കുടുംബത്തിനും നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം നടന്നു.രാഷ്ട്രീയ സ്വയംസേവക സംഘം മലപ്പുറം വിഭാഗ് കാര്യവാഹ് കെ.വിശ്വനാഥൻ താക്കോൽദാനം നിർവഹിച്ചു സേവ സന്ദേശം നൽകി.ദേശീയ സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ ഉണ്ണികൃഷ്ണൻ ഇരിഞ്ഞാലക്കുട മംഗള പത്രം കൈമാറി.സേവാഭാരതി മാറഞ്ചേരി യൂണിറ്റ് പ്രസിഡന്റ് സജിനി സുനിൽ അധ്യക്ഷത വഹിച്ചു.സെക്രട്ടറി സനീഷ് തറയിൽ സ്വാഗതവും വീട് നിർമ്മാണ റിപ്പോർട്ടും അവതരിപ്പിച്ചു.തുടർന്ന് സിവിൽ സർവീസിൽ 310ആം റാങ്ക് ലഭിച്ച ലക്ഷ്മി മേനോനെയും മറ്റു കുട്ടികളെയും ആദരിച്ചു.എന്‍.ഹരീഷ് ഖണ്ട് കാര്യവാഹ്,ഷിജൻ.വിപി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിൽ ദേശീയ സേവാഭാരതിയുടെയും സംഘത്തിന്റെയും കാര്യകർത്താക്കളും, മറ്റ് സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും,നാട്ടുകാരും പങ്കെടുത്തു. പഞ്ചായത്ത് ട്രഷർ രഞ്‌ജു നാഥ് കൃതജ്ഞത രേഖപ്പെടുത്തി.
