CHANGARAMKULAM
കളഞ്ഞു കിട്ടിയ സ്വർണ്ണം തിരികെ നൽകിയ യുവാവിനെ ചാലിശ്ശേരി ജനമൈത്രി പോലീസ് ആദരിച്ചു

ചാലിശ്ശേരി ടൗണിലെ തുണിക്കടയുടെ മുൻപിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണ ചെയിൻ ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് യഥാർത്ഥ ഉടമക്ക് കൈമാറിയ ചാലിശ്ശേരി മണ്ണാന്തറയിൽ അബ്ദുൽ റഹ്മാൻ നാടിനഭിമാനമായി.
അബ്ദുൾ റഹ്മാനെ ചാലിശ്ശേരി ജനമൈത്രി പോലീസ് എസ് ഐ അനീഷിന്റെ നേതൃത്വത്തിൽ ഇന്ന് ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ വച്ച് ഉപഹാരം നൽകി ആദരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ, അഭിലാഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
