EDAPPALLocal newsVATTAMKULAM
ഗോരക്ഷാ സന്നദ്ധ സേനയുമായി വട്ടംകുളം ഗ്രാമപഞ്ചായത്ത്
എടപ്പാൾ :വട്ടംകുളം പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും, പശുക്കളിലുണ്ടാവുന്ന അത്യുഷ്ണത്താലും, പുതിയ രോഗങ്ങൾ മൂലവും, തളർന്നു വീഴുന്ന പശുക്കളെ, കൌലിഫ്റ്റ് ഉപയോഗിച്ച് താങ്ങി നിറുത്തി, മരണത്തിൽനിന്നും അവയെ രക്ഷപ്പെടുത്തുന്നതിന്നു പ്രത്യേകം പരിശീലനം കൊടുത്ത സന്നദ്ധ സേനക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്ത് രൂപം നൽകി, തികച്ചും സൗജന്യ സേവനത്തിലൂടെ ഗോരക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്കിൽ നിർവഹിച്ചു, പത്തിൽ അഷ്‌റഫ് (ക്ഷീര വികസന സമിതി പ്രസിഡന്റ് )അധ്യക്ഷത വഹിച്ചു, dr മനോജ് മുഖ്യ പ്രഭാഷണം നടത്തി,സന്നദ്ധസേവ വാളന്റിയർ മുഹമ്മദ് കുട്ടി നന്ദി പറഞ്ഞു,