മാറഞ്ചേരി: സിക്സ്റ്റീൻ ഓഫ് മാറഞ്ചേരിയുടെ കാർഷിക പ്രോത്സാഹന പരിപാടിയുടെ ഭാഗമായി തരിശ് ഭൂമിയിൽ സംഘ കൃഷി എന്ന പദ്ധതിയുടെ ഉദ്ഘാടനം മാറഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ മഞ്ജു പി.എസ് ഉദ്ഘാടനം ചെയ്തു. വാർഡ് 16 ലെ ചീർപ്പ് പാലത്തിന് പരിസരത്തുള്ള അൻപത് സെന്റ് സ്ഥലത്താണ് സംഘകൃഷി ചെയ്യുന്നത്. വിവിധ ഇനം പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. വാർഡ് മെമ്പർ അഡ്വ. കെ.എ ബക്കർ അധ്യക്ഷത വഹിച്ചു. ടി നീതു, എം ശ്രീരാമനുണ്ണി മാസ്റ്റർ, കെ.ടി അബ്ദുൽ ഗനി, സെറീന പി.കെ, ലത ഉദയൻ, മറിയക്കുട്ടി എന്നിവർ സംബന്ധിച്ചു.