NATIONAL

‘തമിഴണങ്ക്’; അമിത് ഷായുടെ ഹിന്ദി വാദത്തിന് പരോക്ഷ മറുപടിയുമായി എ.ആർ റഹ്മാൻ

ചെന്നൈ: സംസ്ഥാനങ്ങൾ തമ്മിലുള്ള
ആശയവിനിമയത്തിന് ഹിന്ദി ഉപയോഗിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പ്രസ്താവനയ്ക്കിടെ, വിഖ്യാത സംഗീതജ്ഞൻ എആർ റഹ്മാൻ പങ്കുവച്ച പോസ്റ്റർ ചർച്ചയാകുന്നു. തമിഴ് ദേശീയ ഗാനമായ തമിഴ് തായ് വാഴ്ത്തിൽ നിന്നുള്ള, തമിഴ് ദേവതയെന്ന് അർത്ഥം വരുന്ന തമിഴണങ്ക് എന്ന വാക്കാണ് പോസ്റ്റർ സഹിതം റഹ്മാൻ പങ്കുവച്ചത്. മനോന്മണിയം സുന്ദരൻ പിള്ള എഴുതി, എംഎസ് വിശ്വനാഥൻ സംഗീത സംവിധാനം ചെയ്തതാണ് തമിഴ് ദേശീയ ഗാനം.

കവി ഭാരതീദാസൻ എഴുതിയ തമിഴ് ഇലക്കിയം എന്ന പുസ്തകത്തിലെ ‘പ്രിയപ്പെട്ട തമിഴാണ് നമ്മുടെ അസ്തിത്വത്തിന്റെ വേര്’ എന്ന വാക്കും റഹ്മാൻ പങ്കുവച്ച പോസ്റ്ററിലുണ്ട്. ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ ഇദ്ദേഹം പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. ആയിരങ്ങളാണ് റഹ്മാന്റെ പോസ്റ്റർ ഷെയർ ചെയ്തിട്ടുള്ളത്.

പാർലമെന്ററി ഔദ്യോഗിക ഭാഷാ സമിതി യോഗത്തിലായിരുന്നു അമിത് ഷായുടെ വിവാദ

പ്രസ്താവന. ഔദ്യോഗിക ഭാഷയെ രാജ്യത്തിന്റെ ഐക്യത്തിന്റെ സുപ്രധാന ഭാഗമായി കൊണ്ടുവരേണ്ട സമയമായി. സംസ്ഥാനങ്ങൾ പരസ്പരം ആശയവിനിമയം നടത്തുമ്പോൾ ഇന്ത്യയുടെ

ഭാഷ(ഹിന്ദി)യായിരിക്കണം ഉപയോഗിക്കേണ്ടത് എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button