Alamkode
തദ്ദേശ തെരഞ്ഞെടുപ്പ് : സിപിഎം സ്ഥാനാർത്ഥികൾ ആലങ്കോട് പഞ്ചായത്തിൽ പത്രിക നൽകി

ചങ്ങരംകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പണം ആരംഭിച്ചു.ആലംകോട് പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു.കാലത്ത് 11 മണിയോടെ ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചത്.സിപിഎം നേതാക്കളുടെ നേതൃത്വത്തിലാണ് വാർഡിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾ വരണാധികാരിക്ക് മുന്നിൽ പത്രിക സമർപ്പണം നടത്തിയത്.21 വാർഡിലേക്കാണ് സിപിഎം അംഗങ്ങൾ പത്രിക സമർപ്പിച്ചത്.നേതാക്കൾക്ക് പുറമെ സ്ഥാനാർത്ഥികളുടെ ബന്ധുക്കളും പാർട്ടി പ്രവർത്തകരും പത്രിക സമർപ്പണത്തിന് എത്തിയിരുന്നു. തുടർ ഭരണം ഉണ്ടാകുമെന്നും ജനങ്ങൾ സിപിഎം ന് ഒപ്പമാണെന്നും നേതാക്കൾ പറഞ്ഞു.













