തണ്ടിലം അരയാലക്കൽ ഭദ്രകാളി വേട്ടേയ്ക്കരൻ ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും
തവനൂർ : തണ്ടിലം അരയാലക്കൽ ഭദ്രകാളി – വേട്ടേയ്ക്കരൻ ക്ഷേത്രോത്സവത്തിന് ഫെബ്രുവരി 22 ഞായറാഴ്ച കൊടിയേറും. 22 ഞായർ ഗണപതി ഹോമം, രാവിലെ എട്ടിന് കൊടിയേറ്റം, വൈകിട്ട് നാലിന് സർവ്വ ഐശ്വര്യ പൂജ, രാത്രി 7 30ന് നൃത്ത നൃത്യങ്ങൾ,23തിങ്കൾ വിശേഷാൽ പൂജകൾ,രാത്രി 7. 30ന് കളരിപ്പയറ്റ്,8.30നു കരോക്കെ ഗാനമേള, 24ചൊവ്വ വിശേഷാൽ പൂജകൾ രാത്രി 8.00നു തിരുവാതിരയും ന്യത്ത ന്യത്യങ്ങളും, 25 ബുധൻ വിശേഷാൽ പൂജകൾ,രാത്രി 8-30മുതൽ വേട്ടക്കയ്ക്കരന് കളമെഴുത്തും പാട്ടും,26 വ്യാഴം വിശേഷാൽ പൂജകൾ, വേട്ടയ്ക്കരന് കളമഴുത്തും പാട്ടും( രണ്ടാം ദിവസം) 27 വെള്ളി വിശേഷാൽ പൂജകൾ,രാത്രി 7-30 മുതൽ ഭദ്രകാളിക്ക് കളമെഴുത്തും പാട്ടും,28 ഉത്സവ ദിവസം കാലത്ത്4-30 മഹാഗണപതി ഹോമം, വിശേഷാൽ പൂജകൾ ഉച്ചയ്ക്ക് 12 മണിക്ക് പ്രസാദ ഊട്ട് 3.00 മൂന്നുമണിക്ക് എഴുന്നള്ളത്ത് ആന പഞ്ചവാദ്യം മുതലായവയുടെ അകമ്പടിയോടുകൂടി 5-30 മേളം, വൈകിട്ട് 6 30,മുതൽ അതിഗംഭീര വരവുകൾ രാത്രി 9ന് ഗാനമേള ( എടപ്പാൾ വിശ്വനാഥ് ) രാത്രി പതിനൊന്നിന് തായമ്പക, രാത്രി 12 30ന് പാതിരാ താലം 2-30 നു ഗുരുതി