PONNANI


തകർന്ന ഇന്ത്യയെ ഒന്നിപ്പിക്കാൻ ഭാരത് ജോഡോ യാത്രക്ക് കഴിഞ്ഞു:സി.ഹരിദാസ് എക്സ്
എം.പി

പൊന്നാനി : ഭരണകൂടത്തിന്റെ തണലിൽ രാജ്യത്തെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും വർഗത്തിന്റെയും നിറത്തിന്റെയും ഭാഷയുടെയും പേരിൽ ഭിന്നിപ്പിച്ച് നിർത്തുന്നതിനെതിരെ ഇന്ത്യൻ ജനതയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര വിജയകരമായി ലക്ഷ്യസ്ഥാനമായ കാശ്മീരിലെത്തുമെന്ന് കോൺഗ്രസ് നേതാവും പ്രമുഖ ഗാന്ധിയനുമായ സി.ഹരിദാസ് എക്സ് എം.പി. അഭിപ്രായപ്പെട്ടു.പൊന്നാനി പ്രിയദർശിനി ജനപക്ഷ വേദി ഭാരത് ജോഡോ യാത്ര രംഗങ്ങൾ ചിത്രീകരിച്ച 2023 ലെ കലണ്ടർ റിയാദ് ഒ.ഐ.സി.സി സീനിയർ വൈസ് പ്രസിഡണ്ട് സലീംകളക്കരക്ക് നൽകി പ്രകാശനം ചെയ്യുകയായിരുന്നു സി.ഹരിദാസ്.മലപ്പുറം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ടി.കെ.അഷറഫ് അദ്ധ്യക്ഷത വഹിച്ചു.ലോക രാഷ്ട്രീയത്തിലെ ചരിത്ര സംഭവമായി മാറിയ ഭാരത് ജോഡോ യാത്രക്ക് ഇതിനകം മികച്ച പിന്തുണ ലഭിച്ചു. ഈ മുന്നേറ്റത്തിന്റെ ഭാഗമാകുവാൻ നിന്നാതുറകളിലുമുള്ളവർ ഒത്ത് ചേരുന്നു. ഇന്ന് നമ്മുടെ രാജ്യത്തെ തകർക്കുന്ന സാമ്പത്തിക, സാമൂഹിക,രാഷ്ട്രീയ വിഷയങ്ങൾക്കെതിരെ ശബ്ദമുയർത്താൻ രാഹുൽ ഗാന്ധിക്കൊപ്പം ലക്ഷകണക്കിന് ആളുകൾ ചേർന്ന് നിൽക്കാൻ തയ്യാറായതായും സി.ഹരിദാസകലണ്ടർ പ്രകാശനം ചെയ്ത് പറഞ്ഞു. ഇന്ത്യയുടെ ഐക്യത്തിന്റെയും സാംസ്ക്കാരിക വൈവിധ്യത്തിന്റെയും ജനങ്ങളുടെ അസാമാന്യമായ ധൈര്യത്തിന്റെയും യാത്രയായി ഭാരത് ജോഡോ യാത്ര മാറിയെന്നും സി. ഹരിദാസ് പറഞ്ഞു.എം.ഫസലു റഹ്മാൻ, അഷറഫ് നൈതല്ലൂർ,കെ.പി.ജമാലുദ്ധീൻ, കെ.വി.ഫജീഷ്, എം.എ. നസീം അറക്കൽ, അബ്ദുൾ ജബ്ബാർ നരിപ്പറമ്പ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button