എ ഐ ക്യാമറ ;വി.ഐ.പികളെ എന്തിനൊഴിവാക്കിയെന്ന് ആരോപിച്ച് രമേശ് ചെന്നിത്തല
April 21, 2023
തിരുവനന്തപുരം : എ ഐ ക്യാമറ വിഷയത്തിൽ അഴിമതി ആരോപിച്ച് രമേശ് ചെന്നിത്തല. വലിയ ആശയ കുഴപ്പമില്ല നിൽക്കുന്നു, താൽക്കാലികമായി നിർത്തിവെച്ചെങ്കിലും ഭാവിയിൽ വലിയ പിഴിയൽ നടക്കും. ക്യാമറയുടെ ഇടപാടുകളെ കുറിച്ച് ദുരൂഹതയുണ്ട്, വിവരാവകാശ രേഖ ചോദിച്ചിട്ടും മറുപടിയില്ല. വിഐപികൾ എന്തടിസ്ഥാനത്തിലാണ് ഒഴിവാക്കിയത്, സാധാരണക്കാരുടെ കാർ ഇടിച്ചാലും വിഐപിയുടെ കാർ ഇടിച്ചാലും ഉണ്ടാകുന്നത് ഒരേ അപകടം. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല, പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ് ഇത്. വിഐപി പരിഗണന ഒഴിവാക്കി എല്ലാവർക്കും തുല്യനീതി ഉറപ്പ് വരുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.