EDAPPAL
ഡോക്ടേഴ്സ് കോളനി റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു

എടപ്പാൾ:റോഡ് പുനരുദ്ധാരണത്തിൽ പണി പൂർത്തീകരിച്ച 85-ാമത് റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു. 32 വർഷം മുമ്പ് സ്വകാര്യ റോഡായിരുന്ന എടപ്പാൾ ജംഗ്ഷനിലെ ഡോക്ടേഴ്സ് കോളനി റോഡാണ് വട്ടംകുളം പഞ്ചായത്ത് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയത്. പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സുഹൈല അഫീഫ് അധ്യക്ഷയായിരുന്നു. എം.എ.നജീബ്, ഡോ. കെ.കെ.ഗോപിനാഥ്, ഗോകുൽ ഗോപിനാഥ്, കെ.നടരാജൻ, ഇ.എസ് സുകുമാരൻ, നാസർ മ്യൂസിക് ഹൗസ്, കെ.മിഹിൽ, സിദ്ധീഖ് മലബാർ എന്നിവർ പ്രസംഗിച്ചു.
