THAVANUR
ഡോ:എസ് സജീനയെ വനിതാ ദിനത്തിൽ ആദരിച്ചു

തവനൂർ: പതിനഞ്ചു വർഷക്കാലം മലപ്പുറം ജില്ലയുടെ കൃഷി വിജ്ഞാന കേന്ദ്രം മുഖേന കാർഷിക വികസനത്തിന് സമഗ്ര സംഭാവനകൾ നൽകിയ, മലപ്പുറം ജില്ലയിൽ “യന്ത്രവൽകൃത നെല്ലുൽപാദനത്തിലൂടെ ഗ്രാമീണ വനിതകളുടെ ശാക്തീകരണം “എന്ന വിഷയത്തിൽ അന്താരാഷ്ട്ര പുരസ്‌കാരം . രാഷ്ട്രപതിയിൽ നിന്ന് കരസ്ഥമാക്കിയ തവനൂർ കാർഷിക എഞ്ചിനീയറിംഗ് കോളേജിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ: എസ്.സജീനയെ ലോക വനിതാദിനത്തിന്റെ ഭാഗമായി തവനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെപിസിസി അംഗം അഡ്വ. എ എം രോഹിത് ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി രവീന്ദ്രൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി കെ ഹരിന്ദ്രൻ, മോഹൻ നായർ, നവീൻ കൊരട്ടിയിൽ, ടി പി സുരേഖ സുധീർ, സൈതലവി കെ പി എന്നിവർ സന്നിഹിതരായി
