ഡെങ്കിപ്പനി; തവനൂരിൽപ്രതിരോധ പ്രവർത്തനം ഊർജിതം

തവനൂർ :പഞ്ചായത്തിലെ കൂരട, പാട്ടുപറമ്പ് എന്നിവിടങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യ്തതിൻ്റെ അടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തങ്ങൾ ഊർജിതമാക്കി. വീടുകൾക്കുള്ളിൽ പ്രതിരോധത്തിൻ്റെ ഭാഗമയി കൊതുകു നശീകരണ സ്പേയിങ്ങ് ആരംഭിച്ചു. പ്രദേശത്ത് കൊതുകുകളുടെ ഉറവിടനശീകരണ പ്രവർത്തനങ്ങളും, ഗൃഹസന്ദർശന ബോധവത്ക്കരണവും സംഘടിപ്പിച്ചു. വീടിൻ്റെ പരിസരം കൊതുകുവളരുവാനുള്ള സാഹചര്യം ഒഴിവാക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കൊതുകുവളരുവാനുള്ള സാഹചര്യം കണ്ടെത്തിയാൽ പബ്ലിക്ക് ആക്ട് അനുസരിച്ച് നടപടികൾ സ്വീകരിക്കും.
കൊതുനശീകരണ സ്പ്രേയിംങ്ങ് പരിപാടികൾക്ക്
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ്, മെഡിക്കൽ ഓഫീസർ ഡോ.എ.ജുൽന, പഞ്ചായത്തംഗം എം.ആമിന കുട്ടി, രാജേഷ് പ്രശാന്തിയിൽ, എം. രശ്മി,പി.ഗീത ,എം.വി.ഷീല, കെ.ജി ശ്രീകാന്തി, കെ. ബിന്ദു എന്നിവർ നേതൃത്വം വഹിച്ചു.
ചിത്രം: ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശത്തെ വീടുകളിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് നേതൃത്വത്തിൽ കൊതുകു നശീകരണ സ്പ്രേയിംങ്ങ് നടത്തുന്നു.
