EDAPPAL

ഡിവൈഎഫ്ഐ പതിനഞ്ചാം മലപ്പുറം ജില്ലാ സമ്മേളനം ലോഗോ പ്രകാശനം ചെയ്തു

എടപ്പാൾ :ഏപ്രിൽ 1 2 3 തീയതികളിൽ എടപ്പാളിൽ വെച്ച് നടക്കുന്ന ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ സമ്മേളനത്തിലെ ലോഗോ തവനൂർ എംഎൽഎ ഡോക്ടർ കെ ടി ജലീൽ പ്രകാശനം ചെയ്തു. ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബിജി ശ്രീജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ മലപ്പുറം ജില്ലാ പ്രസിഡണ്ട് ശ്യാം അധ്യക്ഷനായി. ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗം മുനീർ, സിപിഎം എടപ്പാൾ ഏരിയ കമ്മിറ്റി സെക്രട്ടറി ടി സത്യൻ ഏരിയാ കമ്മിറ്റി അംഗങ്ങളായ സി രാമകൃഷ്ണൻ, എം ബി ഫൈസൽ, എസ് സുജിത്ത്,മുസ്തഫ, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ഇ കെ ദിലീഷ് എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ എടപ്പാൾ ബ്ലോക്ക് സെക്രട്ടറി എ സിദ്ദീഖ് നന്ദി പറഞ്ഞു. പ്രവീൺ പുതുശ്ശേരി ആണ് ലോഗോ ഡിസൈൻ ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button