KERALA
ഡിവൈഎഫ്‌ഐയുടെ പരിപാടിയിലേക്ക് ശശി തരൂരിന് ക്ഷണം; പങ്കെടുക്കാനാകില്ലെന്ന് എംപി, ആശംസകൾ നേർന്നു.

ഡിവൈഎഫ്‌ഐയുടെ പരിപാടിയിലേക്ക് ശശി തരൂർ എംപിക്ക് ക്ഷണം. തിരുവനന്തുപരത്ത് നടക്കാനിരിക്കുന്ന സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്കാണ് തരൂരിനെ സംഘടന ക്ഷണിച്ചത്. മാർച്ച് 1, 2 തീയതികളിൽ തിരുവനന്തപുരത്താണ് പരിപാടിഅതേസമയം സൂറത്തിൽ പരിപാടിയുള്ളതിനാൽ പങ്കെടുക്കാനാകില്ലെന്ന് തരൂർ വ്യക്തമാക്കി. പരിപാടിക്ക് തരൂർ ആശംസകളും നേർന്നു. കേരളത്തിലെ വ്യവസായ മേഖലയിലെ വളർച്ചയെ പ്രശംസിച്ച് തരൂർ ഇന്ത്യൻ എക്‌സ്പ്രസിൽ എഴുതിയ ലേഖനം വൻ വിവാദമായിരുന്നു. കോൺഗ്രസിൽ ഏറെ പൊട്ടിത്തെറിക്കും ഇത് വഴിവെച്ചു. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐ തരൂരിനെ പരിപാടിക്ക് ക്ഷണിച്ചത്. എന്നാൽ ലേഖനം പുറത്തുവരും മുമ്പ് തന്നെ പരിപാടി നിശ്ചയിച്ചതാണെന്നും തിരുവനന്തപുരം എംപി എന്ന നിലയിലാണ് തരൂരിനെ ക്ഷണിച്ചതെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു
