സി.പി.ഐ (എം) കാൽനട പ്രചരണ ജാഥ നടത്തി


എടപ്പാൾ: കേന്ദ്ര സർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾക്കും വർഗ്ഗീയതക്കുമെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ പ്രചരണാർത്ഥം എ.സിദ്ധീക്ക് ക്യാപ്റ്റനും എം.മുരളീധരൻ വൈസ് ക്യാപ്റ്റനും എം.എ.നവാബ് മാനേജരുമായി സി.പി.ഐ (എം) വട്ടംകുളം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ നടത്തി നടുവട്ടത്ത് ഏരിയ കമ്മറ്റിയംഗം സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു, പി.വി കൃഷ്ണൻ അദ്ധ്യക്ഷനായി. അഡ്വ:എം.ബി.ഫൈസൽ സംസാരിച്ചു.നെല്ലിശ്ശേരി, ചോലക്കുന്ന്, കുറ്റിപ്പാലസൗത്ത്, കുറ്റിപ്പാല നോർത്ത്, നീലിയാട്, പോട്ടൂർ, കാന്തളൂർ, തൈക്കാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വട്ടംകുളം സെൻ്ററിൽ സമാപിച്ചു. സമാപന പൊതുയോഗം സി.പി.ഐ (എം) ഏരിയ കമ്മറ്റിയംഗം എം .മുസ്തഫ ഉദ്ഘാടനം ചെയ്തു.എം.എ.നവാബ് അദ്ധ്യക്ഷനായി,വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ എ.സിദ്ധീക്ക്,വൈസ് ക്യാപ്റ്റൻ എം.മുരളീധരൻ, ജാഥാ മാനേജർ എം.എ.നവാബ്, എസ്.ജിതേഷ്, സി.എസ് പ്രസന്ന, വി.പി.അനിത, കെ.കെ.മുഹമ്മദ്, ഇ.പി.മണികണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു.
