Local newsPONNANI
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു


പൊന്നാനി: പള്ളപ്രം പ്രദേശത്ത് എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.മുൻ എം പി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് എം അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ വി സെയ്തുമുഹമ്മദ് തങ്ങൾ, ടീ കെ അഷറഫ്, എ പവിത്രകുമാർ,മുനിസിപ്പൽ കൗൺസിലർ ഷബ്ന,ശ്രീകല,കെ മുരളീധരൻ,പി സദാനന്ദൻ,സതീശൻ,വസുന്ധരൻ, കേശവൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
