ടൂറിസ്റ്റ് ബസുകളുടെ കളർകോഡ്: തീരുമാനം സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് വിട്ട് സർക്കാർ; വിജ്ഞാപനമിറങ്ങി

&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം&colon; ടൂറിസ്റ്റ് ബസുകളുടെ കളർകോട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് തീരുമാനിക്കാം എന്ന് സർക്കാർ&period; നോട്ടിഫിക്കേഷൻ ഇറക്കി സംസ്ഥാന സർക്കാർ&period; വിവിധ ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തിൽ വേണം തീരുമാനം എടുക്കേണ്ടതെന്നും സർക്കാർ വ്യക്തമാക്കി&period; കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ 2023-ലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് ചട്ടങ്ങളും വിനോദസഞ്ചാര മേഖലയിലെ ആവശ്യങ്ങളും കണക്കിലെടുത്താണ് ഗതാഗത വകുപ്പ് ഉത്തരവിറക്കിയത്&period;ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ഓൾ ഇന്ത്യ പെർമിറ്റ് വാഹനങ്ങൾ ഇത്തരം നിയന്ത്രണങ്ങളില്ലാതെ കേരളത്തിൽ സർവീസ് നടത്തുമ്പോൾ&comma; സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് ബസുകൾക്ക് മാത്രമായി ഏർപ്പെടുത്തിയ കളർ കോഡ് വിനോദസഞ്ചാര ഗതാഗത മേഖലയെ ദോഷകരമായി ബാധിച്ചതായി പരാതികൾ ഉയർന്നിരുന്നു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേരളത്തിലെ നിയന്ത്രണങ്ങൾ കാരണം ഉടമകൾ മറ്റ് സംസ്ഥാനങ്ങളിൽ വാഹനം രജിസ്റ്റർ ചെയ്യുന്ന സാഹചര്യം ഉണ്ടായി&period;ഇത് മോട്ടോർ വാഹന നികുതി&comma; പെർമിറ്റ് ഫീസ് എന്നിവയിലൂടെയുള്ള സർക്കാരിന്റെ വരുമാനത്തിൽ ഇടിവ് വരുത്താൻ ഇടയാക്കുകയും ചെയ്തിരുന്നു&period; ഈ പശ്ചാത്തലത്തിലാണ്&comma; 1988-ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 67 &lpar;1&rpar; &lpar;ഡി&rpar; പ്രകാരം ലഭിച്ച അധികാരം ഉപയോഗിച്ച് സർക്കാർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് പുനഃപരിശോധനാ നിർദേശം നൽകിയത്&period;ഗതാഗത വകുപ്പ് സെക്രട്ടറി ടി&period;വി അനുപമ ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു&period; റോഡ് സുരക്ഷ മുൻനിർത്തി ബസുകളിൽ സിനിമാ താരങ്ങളുടെ വലിയ ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ&comma; കേരള മോട്ടോർ വാഹന ചട്ടം 264 പ്രകാരം 2021 ഓഗസ്റ്റ് 11-നാണ് എൽഎംവി അല്ലാത്ത കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്ക് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഏകീകൃത കളർ കോഡ് നടപ്പാക്കിയത്&period; എന്നാൽ&comma; കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിൽ ടൂറിസ്റ്റ് വാഹനങ്ങൾക്ക് പ്രത്യേക നിറം നിഷ്കർഷിച്ചിട്ടില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഭീകര പ്രവർത്തനം; അസമിൽ ആറ് പേർ എൻഐഎയുടെ പിടിയിൽ

അസമിലെ ബാർപേട്ട ജില്ലയിൽ "ജിഹാദി' പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും യുവാക്കളെ ഭീകരപ്രവർത്തനത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുകയും ചെയ്ത ആറുപേരെ ദേശീയ അന്വേഷണ ഏജൻസി…

26 minutes ago

ഫോർട്ട് കൊച്ചിയിൽ പ്രശസ്തമായ പൗരാണിക ഹോട്ടലിൽ വൻ തീപിടിത്തം; കോഡർ ഹൗസിന്റെ മുകൾ നില കത്തിനശിച്ചു

എറണാകുളം ഫോർട്ട് കൊച്ചിയിൽ ഹോട്ടലിൽ തീപിടിത്തം. തീപിടിച്ചത് കോഡർ ഹൗസ് ഹോട്ടലിന്റെ മുകൾ നിലയിൽ. ഹോട്ടലിന്റെ മുകളിലെ നിലയിലാണ് തീപിടിച്ചത്.…

34 minutes ago

പാലക്കാട് വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾ മരിച്ചു

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾ മരിച്ചു. കൊഴിഞ്ഞാമ്പാറ സ്വദേശികളായ രണ്ട് കുട്ടികളാണ് മരിച്ചത്.വീടിനോട് ചേർന്നുള്ള…

3 hours ago

നിലമ്പൂർ വനമേഖലയിൽ വൻ മരംകൊള്ള; ലക്ഷങ്ങൾ വിലമതിക്കുന്ന 23 തേക്ക്-ഈട്ടി മരങ്ങൾ മുറിച്ചുമാറ്റി; ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരമറിയാതെ വനംവകുപ്പ്..!

നിലമ്പൂർ വനമേഖലയിലെ കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട മുത്തപ്പൻകുന്നിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന വിലകൂടിയ മരങ്ങൾ വെട്ടിക്കടത്തി. ഏഴര…

3 hours ago

ഏഷ്യൻ റെക്കോഡ് തകർത്ത് നീരു ധണ്ട; വനിതാ ട്രാപ്പ് ഷൂട്ടിങ്ങിൽ ഇന്ത്യക്ക് ചരിത്രത്തിൽ ആദ്യമായി വ്യക്തിഗത സ്വർണം

ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്ത് നീരു ധണ്ട. വനിതകളുടെ ട്രാപ്പ് ഷൂട്ടിങ് വ്യക്തിഗത ഇനത്തിൽ ഇന്ത്യക്കുവേണ്ടി സ്വർണ…

9 hours ago

മലപ്പുറം ജില്ലയിലെ ഉപതിരഞ്ഞെടുപ്പ് ഫലം: തുല്യമായി പങ്ക് വെച്ച് മുന്നണികൾ; രണ്ടിടത്ത് യു.ഡി.എഫ്, രണ്ടിടത്ത് എൽ.ഡി.എഫ്..!

മലപ്പുറം: ജില്ലയിലെ നാല് പഞ്ചായത്ത് വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും രണ്ട് സീറ്റുകൾ വീതം നേടി അർഹിച്ച വിജയം…

9 hours ago