EDAPPAL
ടി കെ പത്മിനി പുരസ്കാരം ശ്രീജ പള്ളത്തിന് സമ്മാനിച്ചു
എടപ്പാൾ : ഈ വർഷത്തെ ടി കെ പത്മിനി പുരസ്കാരം പ്രശസ്ത ചിത്രകാരി ശ്രീജ പള്ളത്തിന് സമർപ്പിച്ചു. ലളിതകലാ അക്കാദമി നൽകിവന്നിരുന്ന പുരസ്കാരം കഴിഞ്ഞ12 വർഷമായി ടി കെ പത്മിനി ട്രസ്റ്റാണ് നൽകിവരുന്നത്. 25,000 രൂപയും പ്രശസ്തിപത്രവും നേമം പുഷ്പരാജ് രൂപകല്പന ചെയ്ത ശില്പവുമാണ് ഉൾപ്പെടുന്നതാണ് പുരസ്കാരം. ലളിതകലാ അക്കാദമി നിർത്തലാക്കിയ അവാർഡ് പുനഃസ്ഥാപിക്കണമെന്ന് സംഘാടകർ സർക്കാരിനോട് ആവശ്യപ്പെട്ടു.
ട്രസ്റ്റ് ചെയർമാൻ ആലങ്കോട് ലീലാകൃഷ്ണൻ അധ്യക്ഷനായിരുന്നു. നേമം പുഷ്പരാജ് മുഖ്യാതിഥിയായി. സുസ്മേഷ് ചന്ദ്രോത്ത്, എ.ബി.എൻ. ജോസഫ്, മാധവൻ ഇടശ്ശേരി, സുഗതകുമാരി, അഡ്വ. ജിസൻ, സനൽകുമാർ കൊട്ടാരത്തിൽ ഉത്തമൻ കാടഞ്ചേരി എന്നിവർ പ്രസംഗിച്ചു.