EDAPPAL

ടി.കെ കുഞ്ഞവറാൻ കുട്ടി മാഷ് സർവീസിൽ നിന്നും വിരമിക്കുന്നു.

കുറ്റിപ്പുറം ഗവണ്മെന്റ് സ്കൂളിൽ ദീർഘകാലം ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഹയർ സെക്കന്ററി ചരിത്ര അധ്യാപകനായി സേവനം അനുഷ്ഠിക്കുകയും നിലവിൽ ഏഴൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലായി സേവനം അനുഷ്ഠിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ടി.കെ കുഞ്ഞവറാൻ കുട്ടിക്ക്‌ കേരള ഹയർ സെക്കണ്ടറി ടീച്ചേഴ്സ് യുണിയൻ (കെ.എച്ച്.എസ്.ടി.യു) കുറ്റിപ്പുറം, തിരൂർ ഉപജില്ലാ കമ്മിറ്റികൾ യാത്രയയപ്പ് നൽകി. ദീർഘകാലം കേരള ഹയർ സെക്കണ്ടറി ടീച്ചേഴ്സ് യൂണിയൻ കുറ്റിപ്പുറം ഉപജില്ലാ ട്രഷറർ ആയിരുന്നു. ജി.എം.എൽ.പി.എസ് കാനാഞ്ചേരി, ജി.വി.എച്ച്.എസ്.എസ് കൽപകഞ്ചേരി, ജി.എച്ച്.എസ്.എസ് കുറ്റിപ്പുറം എന്നീ സ്കൂളുകളിൽ സേവനം അനുഷ്ഠിച്ചതിനു ശേഷം 2022 ൽ പ്രിൻസിപ്പൽ ആയി ജി.എച്ച്.എസ്.എസ് ഏഴൂരിൽ ജോയിൻ ചെയ്തു. എം.ഇ.എസ് കോളേജ് വളാഞ്ചേരി, പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി, ആർ.ഐ. എം.എസ്.ഇ മൈസൂർ എന്നീ സ്ഥാപനങ്ങളിൽ പഠനം നടത്തി. കെ.എച്ച്.എസ്.ടി.യു പ്രസ്ഥാനം കുറ്റിപ്പുറം ഉപജില്ലയിൽ ആദ്യകാലങ്ങളിൽ സജീവമാക്കുന്നതിൽ മുൻ നിരയിലുണ്ടായിരുന്നു ടി.കെ കുഞ്ഞവറാൻ കുട്ടി മാഷ്. യാത്രയയപ്പ്‌ യോഗത്തിൽ കെ. എച്ച്.എസ്.ടി.യു കുറ്റിപ്പുറം, തിരുർ ഉപജില്ലാ ഭാരവാഹികൾ പങ്കെടുത്തു. യോഗം കെ.എച്ച്.എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ.എം.പി ഷാഹുൽ ഹമീദ് ഉദ്‌ഘാടനം ചെയ്തു. കെ.എച്ച്.എസ്.ടി.യു തിരൂർ ഉപജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇസ്മായിൽ പി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ഷാജിത, ജില്ലാ വൈസ് പ്രസിഡന്റ് പി അബ്ദുൽ അസീസ്, ഉപജില്ലാ ഭാരവാഹികളായ അബ്ദുൽ ജലീൽ ഐ.വി, ഫാരിഷ് കെ, ജാഫർ തങ്ങൾ, അബ്ദുൽ മജീദ് കെ.സി, മുഹമ്മദ് റഫീഖ് വി, ബുഷ്‌റ റഹീം, ലീമ ജോൺ, റംല, മുഹമ്മദ് അഷ്‌റഫ് എന്നിവർ സംസാരിച്ചു.

ഫോട്ടോക്ക് ചുവടെ
സർവീസിൽ നിന്നും പ്രിൻസിപ്പലായി വിരമിക്കുന്ന ടി.കെ കുഞ്ഞവറാൻ കുട്ടിക്ക് കെ.എച്ച്.എസ്.ടി.യു ഉപജില്ലാ കമ്മിറ്റി നൽകുന്ന ആദരം ജില്ലാ പ്രസിഡന്റ് ഡോ.എം.പി ഷാഹുൽ ഹമീദ് നൽകുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button