കപ്പൂർ പഞ്ചായത്ത് കുമരനല്ലൂർ മാവ പാടശേഖരത്തിൽ ലോക പയർവർഗ്ഗ ദിനം ആചരിച്ചു

കപൂർ:ലോക പയർവർഗ്ഗ ദിനത്തോടനുബന്ധിച്ച് കപൂർ പഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ കുമരുനല്ലൂർ മാവറ പാടശേഖകരത്തിൽ വെച്ച് ക്ലസ്റ്റർ മുൻനിര പ്രദർശനത്തിന് കൃഷി വിഞ്ജാന കേന്ദ്രം തുടക്കം കുറിച്ചു.കപൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ആമിന കുട്ടി അദ്ധ്യക്ഷയായി.പയർ വിളകളുടെ റൈസോബിയം ഉപയോഗിച്ചുള്ള വിത്ത് പരിചരണത്തിന്റെ പ്രദർശനത്തോടൊപ്പം പയർ വർഗ്ഗങ്ങളുടെ ഉപയോഗത്തെ കുറിച്ചുള്ള ബോധവത്കരണ ക്ലാസും നടന്നു. പട്ടാമ്പി കൃഷി വിഞ്ജാനകേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർ ഡോ: ശ്രീലക്ഷ്മി കെ പ്രോഗ്രാം കോർഡിനേറ്റർഡേ: സുമയ്യ കെ എന്നിവർ നേതൃത്വം നൽകി.ചടങ്ങിൽ വികസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പി ജയൻ,ജനപ്രതിനിധികളായ കെ ടി അബ്ദുള്ള കുട്ടി ഹൈദർ അലി,മുംതാസ് കൃഷി അസിസ്റ്റന്റ് റജില പച്ചക്കറി കർഷകസംഘം പ്രസിഡന്റ് ഷിഹാബുദ്ധീൻ എന്നിവർ ആശംസകൾ അർപ്പിച്ചു.














