kaladi

കാലടി പഞ്ചായത്തിൽ ശുചീകരണവും പുതോട്ട നിർമാണവും

കാലടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശുചിത്വ ഹി സേവ 2025 ക്യാമ്പെയിനിന്റെ ഭാഗമായി പൊതുയിട ശുചീകരണവും എംസിഫിൽ പുതോട്ട നിർമാണവും നടന്നു. സെപ്റ്റംബർ 25-ന് രാവിലെ 9 മണിക്ക് നടന്ന പരിപാടി കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ബാബു ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആശംസകൾ നേർന്നത് ഐ.ആർ.ടി.സി കോർഡിനേറ്റർ സലീമാ ഷെറീനായിരുന്നു. ഹരിതകർമസേന അംഗങ്ങൾ സജീവമായി പങ്കെടുത്ത പരിപാടിയിൽ ശുചിത്വത്തിന്റെ സാമൂഹിക പ്രസക്തിയും പരിസ്ഥിതി സംരക്ഷണത്തിന്റെ നിർണായകതയും പങ്കെടുത്തവർ ഉയർത്തിക്കാട്ടി.

പരിപാടിയിലൂടെ പഞ്ചായത്തിലെ പൊതുസ്ഥലങ്ങളിൽ ശുചിത്വവും ഹരിതാഭിവൃദ്ധിയും ഉറപ്പാക്കുന്നതിനുള്ള കൂട്ടായ ശ്രമങ്ങൾക്ക് തുടക്കമിടാനായെന്നും, ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button