ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

എടപ്പാൾ: കാർഷിക സംസ്കൃതി പുതുതലമുറയെ ഓർമ്മപെടുത്തി ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു എടപ്പാൾ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ ഈ വർഷത്തെ ഞാറ്റുവേല ചന്ത കൃഷിഭവൻ അങ്കണത്തിൽ വെച്ച് നടന്നു രാവിലെ 10.30 ന് എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പ്രഭാകരൻ്റെ അധ്യക്ഷതയിൽ എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി വി സുബൈദ ഉദ്ഘാടനം നിർവഹിച്ചു.തെങ്ങിൻ തൈകൾ,കവുങ്ങിൻ തകൾ,പച്ചക്കറി വിത്തുകൾ, പച്ചക്കറി തൈകൾ,നാടൻ പച്ചക്കറികൾ ചെണ്ടാമല്ലി തൈകൾ,വാഴക്കന്നുകൾ,കുറ്റി കുരുമുളക്,വിവിധ തരം ഫല വൃക്ഷ തൈകൾ,ജൈവവളങ്ങൾ,മണ്ണിരകമ്പോസ്റ്റ്,ജീവാണു വളങ്ങൾ,സൂക്ഷ്മമൂലകക്കൂട്ടുകൾ,കൃഷികൂട്ട ഉത്പന്നങ്ങൾ കുടുംബശ്രീ ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും നടന്നു.കൃഷി ഓഫീസർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എടപ്പാൾ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദിനേശ് എ,വാർഡ് മെമ്പർമാരായ ഷിജില,ലീല,മുനീറ കുമാരൻ,കാർഷിക വികസന സമിതി അംഗങ്ങളായ മണികണ്ഠൻ,രാജൻ അയിലക്കാട്,പരമേശ്വരൻ,ഇബ്രാഹിം,കർഷകരായ രാമകൃഷ്ണൻ മഞ്ഞക്കാട്ട്,ജയൻ,ചന്ദ്രിക എന്നിവർ പങ്കെടുത്തു അസിസ്റ്റൻ്റ് കൃഷി ഓഫീസർ ഷിനോദ് നന്ദിയും പറഞ്ഞു.













