Local newsTHRITHALA
ഞാങ്ങാട്ടിരി ഭഗവതിക്ഷേത്രത്തിൽ ആനയൂട്ട്
ഞാങ്ങാട്ടിരി: ഞാങ്ങാട്ടിരി ഭഗവതിക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഗജപൂജ, ആനയൂട്ട് എന്നിവ നടന്നു. ക്ഷേത്രം തന്ത്രിമാരായ ആഞ്ഞം മധുസൂദനൻനമ്പൂതിരിയുടെയും അണ്ടലാടി പരമേശ്വരൻ (ഉണ്ണി) നമ്പൂതിരിപ്പാടിന്റെയും മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. 1,008 നാളികേരംകൊണ്ടുള്ള അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഗജപൂജയും ആനയൂട്ടും നടത്തി. ചിറ്റേപ്പുറത്ത് ശ്രീക്കുട്ടൻ, ലിബർട്ടി ഉണ്ണിക്കുട്ടൻ, മനിശ്ശീരി കൊച്ചയ്യപ്പൻ, പട്ടാമ്പി മണികണ്ഠൻ എന്നീ ആനകളാണ് ആനയൂട്ടിൽ പങ്കെടുത്തത്. ക്ഷേത്രം മേൽശാന്തി രമേശ് എമ്പ്രാന്തിരി, എക്സിക്യൂട്ടീവ് ഓഫീസർ കെ. ദിനേശ്, മറ്റ് ക്ഷേത്രം ജീവനക്കാർ എന്നിവർ നേതൃത്വം നൽകി. തൃത്താല ശ്രീനിയും സംഘവും മേളത്തിന് നേതൃത്വം നൽകി.