PONNANI

ജെസി സലീമിന്റെ ഓർമകളുടെ സമാഹാരം’കാസച്ചോറ് ‘ രണ്ടാം പതിപ്പ് ചൊവ്വാഴ്ച പ്രകാശനം ചെയ്യും

പൊന്നാനി:ജെസി സലീമിന്റെ ഓർമകളുടെ സമാഹാരം’കാസച്ചോറ് ‘ രണ്ടാം പതിപ്പ് ചൊവ്വാഴ്ച വൈകീട്ട് നാല് മണിക്ക് പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.പരിപാടിയുടെഔപചാരിക ഉദ്ഘാടനം ആലങ്കോട് ലീലകൃഷ്ണൻ നിര്‍വഹിക്കും.എഴുത്തുകാരൻ രാമാനുണ്ണി പുസ്തകം പ്രകാശനം ചെയ്യും.പൊന്നാനി ഖാളി മുത്തുകോയ തങ്ങള്‍ ഏറ്റുവാങ്ങും.മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ ആശംസയർപ്പിച്ചു ചടങ്ങിൽ പങ്കെടുക്കും.കെ വി നദീർ ആണ് പുസ്തകം പരിചയപെടുത്തുന്നത്.തുടർന്ന് ബീറ്റ്റൂട്ട് മ്യൂസിക് ബാൻഡ് മെഹ്ഫിൽ അവതരിപ്പിക്കും.എഴുത്തുകാരി എന്ന നിലയിൽ ജെസിയുടെ ആദ്യ പുസ്തകമാണ് കാസച്ചോറ് ആദ്യ എഡിഷന് നല്ല സീകരണമാണ് ലഭിച്ചത്.പൊന്നാനിയുടെ ജൈവീകമായ ഓർമ്മകൾ പെരിന്തൽമണ്ണയിലേക്ക് താമസം മാറിയ ജെസി നമ്മളോടൊപ്പം പങ്കുവെക്കുകയാണ് കാസചോറിൽ.

വാര്‍ത്താസമ്മേളനത്തിൽ ജെസി സലീം,മുഹമ്മദ് പൊന്നാനി,ഇമ്പിച്ചികോയ, സലാം ഒളാട്ടയിൽ,താജ് ബക്കർ എന്നിവർ പങ്കെടുത്തു. എം ഇ എസ് അലുംനി,പൊന്നാനിയിലെ സൗഹൃദ കൂട്ടായ്മ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button