EDAPPAL
ജെസിഐ വീക്കിന് എടപ്പാളിൽ തുടക്കം
എടപ്പാൾ : ജെസിഐ വീക്കിന്റെ ഭാഗമായി എടപ്പാളിൽ സാമൂഹിക സേവന പരിപാടികൾക്ക് തുടക്കമായി. പ്രസിഡൻ്റ് ജാബിർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ട്രെയിനിംഗുകൾ, മാരത്തോൺ, സന്ദേശ റാലികൾ തുടങ്ങി ഒരാഴ്ച നീളുന്ന വിവിധ പദ്ധതികൾ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. സെക്രട്ടറി ഫസീർ മുഹമ്മദ്, ദിൽഷാദ്, രമ്യ പ്രകാശ്, പ്രോഗ്രാം ഡയറക്ടർ രാജഗോപാൽ, സോൺ വൈസ് പ്രസിഡൻ്റ് അസിക് റഹ്മാൻ, പ്രകാശ് പുളിക്കപറമ്പിൽ എന്നിവർ പങ്കെടുത്തു.