ജില്ലാ വുഷു ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി ഷിബിൽ മാങ്കുളം
April 24, 2023
ചങ്ങരംകുളം : മലപ്പുറം ജില്ലാ വുഷു ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി ഷിബിൽ മാങ്കുളം. 48 കിലോ വിഭാഗത്തിലാണ് ഷിബിൽ ഗോൾഡ് മെഡൽ നേടി നാടിന് അഭിമാനമായത്. വളയംകുളം അസബാഹ് കോളേജിനടുത്ത് താമസിക്കുന്ന മക്കിയന്റെ വളപ്പിൽ ജലീൽ -ബുഷ്റ ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. നിലവിൽ അസബാഹ് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയും പൊന്നാനി നിയോജകമണ്ഡലം എം എസ് എഫ് സെക്രട്ടറിയുമായ ഷിബിൻ ബികോം ഫൈനൽ ഇയർ വിദ്യാർത്ഥിയാണ്.