Categories: THAVANUR

ജില്ലാ കിഡ്സ്‌ അത്‌ലറ്റിക്സ് ശിൽപശാല സമാപിച്ചു

എടപ്പാൾ: മലപ്പുറം ജില്ല അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ കടകശ്ശേരി ഐഡിയൽ ക്യാമ്പസിൽ വെച്ച് നടന്ന മലപ്പുറം ജില്ലാ കിഡ്സ് അത്ലറ്റിക്സ് ശില്പശാല സമാപിച്ചു.

ചെറിയ കുട്ടികളിൽ കായിക താൽപര്യം വളർത്തിയെടുത്ത് പുതിയ കായികതാരങ്ങളെ കണ്ടെത്തുന്നതിനും കിഡ്സ് അത്‌ലറ്റിക്സ് പരിചയപ്പെടുത്തുന്നതിനു അവ പരിശീലനത്തിലൂടെ പ്രാവർത്തികമാക്കുന്നതിനുമായാണ് ശിൽപശാല സംഘടിപ്പിച്ചത്.

സംസ്ഥാന അത്‌ലറ്റിക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വേൾഡ് അത്‌ലറ്റിക്സിന്റേയും അതിലേറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും നിർദ്ദേശങ്ങൾ പാലിച്ച് കേരളത്തിലെ മുഴുവൻ സ്കൂളിലും ക്ലബ്ബുകളിലുമായി നടപ്പാക്കാനുദ്ദേശിക്കുന്ന നൂതന കായികപദ്ധതിയായ കിഡ്സ് അത്ലറ്റിക്സിൽ
മൂന്നു തലങ്ങളിലായി 15 ആസ്വാദന – പരിശീലന ഇനങ്ങളാണ് കിഡ്സ് ഉൾകൊള്ളിച്ചിട്ടുള്ളത്.
4 വയസ് മുതൽ 12 വയസ്സ് വരെയുള്ള ആൺ / പെൺ കുട്ടികൾക്കായാണ് ഇതിന്റെ മത്സരങ്ങൾ ക്രമപെടുത്തിയിരിക്കുന്നത്.
കുട്ടികളിലെ കായികമായ കഴിവുകളെ കണ്ടെത്താനും അതുവഴി മികച്ച പരിശീലനം നൽകാനും കായിക പരിശീലകർക്ക് സഹായകമാകും വിധമായിരുന്നു ശിൽപശാലയിലെ പ്രാക്ടിക്കൽ പരിശീലനങ്ങൾ.

മലപ്പുറം ജില്ലയിലെ 80 ൽ പരം സ്കുളുകളിൽ നിന്നുള്ള കായികാധ്യാപകർ പങ്കെടുത്ത ശിൽപശാല അത് ലറ്റിക്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മജീദ് ഐഡിയൽ ശിൽപശാല ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി കെ കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കിഡ്സ് അത് ലറ്റിക്സ് റിസോഴ്സ് പേഴ്സൺ സത്യൻ ക്ലാസുകൾക്ക് നേതൃത്വം നൽകി, ജില്ലാ ട്രഷറർ അബ്ദുൽ കാദർ, ഷാഫി അമ്മായത്ത്, ഷുകൂർ ഇല്ലത്ത്, ഷിനോജ് നാരായണൻ എന്നിവർ പ്രസംഗിച്ചു

Recent Posts

ഒറ്റപ്പാലത്ത് ഉത്സവപന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് വീണു

എടപ്പാൾ കോലൊളമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം എടപ്പാൾ: ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ കോലൊളമ്പ്…

1 hour ago

എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു

’സിസിടിവി യില്‍ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം തുടങ്ങി എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്ന വിരുതനായി പോലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ…

2 hours ago

വ്ളോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു; മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞതെന്ന് നിഗമനം

വ്ളോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ്…

2 hours ago

വളാഞ്ചേരിയിൽ എം ഡിഎം എയുമായി രണ്ടു യുവാക്കൾ പിടിയിൽ

എടയൂർ സ്വദേശി സുഹൈൽ, കറ്റട്ടിക്കുളം സ്വദേശി ദർവേഷ് ഖാൻ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരിയിൽ രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ എം…

4 hours ago

കഞ്ചാവ് മിഠായി ഓണ്‍ലൈന്‍ വഴി വാങ്ങി വില്‍പ്പന; വിദ്യാര്‍ത്ഥികള്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍…

4 hours ago

മാലിന്യമുക്ത നവ കേരളത്തിനായി ജനകീയ കാംപയിൻ നാലു ദിവസത്തെ ശുചികരണത്തിനൊരുങ്ങി മലപ്പുറം

മലപ്പുറം ജില്ലയിൽ നാലു ദിവസത്തെ ശുചീകരണ കാംപയിന് തുടക്കമായി. ജില്ല മുഴുവൻ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കു ചേരണമെന്ന്…

4 hours ago