ജില്ലാ കളക്ടറുടെ ഇൻ്റേണ്‍ഷിപ്പ് പ്രോഗ്രാം: സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
![](https://edappalnews.com/wp-content/uploads/2025/01/473798209_1166928871458566_837776990959736596_n.jpg)
ജില്ലാ കളക്ടറുടെ ഇൻ്റേണ്‍ഷിപ്പ് പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയ എട്ടു വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സാമൂഹിക ഉത്തരവാദിത്വമുള്ള പൗരന്‍മാരെ വാര്‍ത്തെടുക്കാനും സര്‍ക്കാരിന്റെ വിവിധ പദ്ധതികളോടൊപ്പം നിന്ന് പ്രവര്‍ത്തിക്കാനും വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്നതാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം. സര്‍ക്കാര്‍ സംവിധാനത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അവബോധമൊരുക്കുന്ന രീതിയിലാണ് പ്രോഗ്രാം വിഭാവനം ചെയ്തിട്ടുള്ളത്. മൂന്നുമാസമാണ് ഇന്റേണ്‍ഷിപ്പ് കാലാവധി.
വിജയകരമായി പൂര്‍ത്തിയാക്കിയ എട്ടു വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്. യങ് കേരള ഫെല്ലോഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായുള്ള യങ് കേരള യൂത്ത് ലീഡര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. അസിസ്റ്റന്റ് കളക്ടര്‍ വി.എം.ആര്യ, പുതുതായി ഇന്റേണ്‍ഷിപ്പിനായി തിരഞ്ഞെടുക്കപ്പെട്ടവര്‍ എന്നിവര്‍ സംബന്ധിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)