ജയിച്ചാൽ തവനൂർക്കാർക്ക് തന്നെ തേടി കുറ്റിപ്പുറം പാലത്തിന് അപ്പുറം വരേണ്ട സാഹചര്യമുണ്ടാകില്ല
എടപ്പാൾ: ജയിച്ചാൽ തവനൂർക്കാർക്ക് തന്നെ തേടി കുറ്റിപ്പുറം പാലത്തിന് അപ്പുറം വരേണ്ട സാഹചര്യമുണ്ടാകില്ല എന്നും. തവനൂരിൽ സ്ഥിരം താമസമാക്കുകയും ആഴ്ചയിൽ ഇന്ന ദിവസം മണ്ഡലത്തിലെ ഇന്ന സ്ഥലത്ത് ചെന്നാൽ എം.എൽ.എ യെ നേരിൽ കാണാം എന്ന് മണ്ഡത്തിലെ ആർക്കും പറയാൻ കഴിയുന്ന സാഹചര്യമായിരിയ്ക്കും ഉണ്ടാവുക എന്നും യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ് ജോയ്. നിലവിലെ എം. എൽ.എ യെ എവിടെ ചെന്നാൽ കാണാമെന്നും മണ്ഡലത്തിൽ ഒരു ദിവസമെങ്കിലും താമസിച്ചിട്ടുണ്ടോ എന്നും തവനൂരിലെ ജനത്തിന് അറിയാത്ത സ്ഥിതിയാണ്. ജനങ്ങൾക്കൊപ്പം ഉണ്ടാവുക എന്നത് ഭംഗിവാക്കായിരിയ്ക്കില്ല എന്നും അദ്ധേഹം കൂട്ടിച്ചേർത്തു. തൃപ്രങ്ങോട് പഞ്ചായത്ത് പര്യടനത്തിൽ സംസാരിക്കുയെയിരുന്നു അദ്ധേഹം. വലിയ സ്വീകാരത നേടിയ വാക്ക് വിത്ത് ജോയി ഇന്ന് രാവിലെ കാലടി പഞ്ചായത്തിൽ സംഘടിപ്പിച്ചു. തുടർന്ന് സ്ഥാനാർത്ഥിയുടെ പഞ്ചായത്ത് പര്യടനത്തിന് തൃപ്രങ്ങോട് തുടക്കമായി. രാവിലെ ഒമ്പത് മണിയ്ക്ക് മുള്ളൻമടയിൽ ആരംഭിച്ച പര്യടനം വൈകുന്നേരം ബീരാഞ്ചിറയിൽ സമാപിച്ചു. മുപ്പത്ത് രണ്ട് ഇടങ്ങളിൽ വോട്ടർമ്മാരെ അഭിസംബോധന ചെയ്ത് സ്ഥാനാർത്ഥി സംസാരിച്ചു. ഇവിടങ്ങളിലെല്ലാം വലിയ സ്വീകരണമാണ് സ്ഥാനാർത്ഥിയ്ക്ക് യു. ഡി.എഫ് പ്രവർത്തകർ ഒരുക്കിയിരുന്നത്. പര്യടനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.പി ബാവഹാജി ഉദ്ഘാടനം ചെയ്തു. അബ്ദുള്ളക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.