PONNANI

തീരദേശ അവഗണനയിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ ഫിഷറീസ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു

പൊന്നാനി : തീരദേശ അവഗണനയിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പൊന്നാനി ഫിഷറീസ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു മാർച്ച് സിവിൽ സ്റ്റേഷൻ പരിസരത്ത് പോലീസ് തടഞ്ഞു, പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ മാർച്ച്
ഉദ്ഘാടനം ചെയ്തു, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി സെക്രട്ടറി അധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറർ കെസി സലാം,തിരൂർ മണ്ഡലം പ്രസിഡന്റ് ജുബൈർ കല്ലൻ തവനൂർ മണ്ഡലം പ്രസിഡന്റ് അബ്ദുള്ളക്കുട്ടി തിരുത്തി,പൊന്നി മണ്ഡലം പ്രസിഡന്റ് അൻവർ പഴഞ്ഞി, വൈസ് പ്രസിഡന്റ് ഹസ്സൻ ചിയാനൂർ എന്നിവർ മാർച്ചിനെ അഭിസംബോധന ചെയ്തു.

എം ഇ എസ് കോളേജ് പരിസരത്ത് നിന്നാരംഭിച്ച റാലിക്ക് തിരൂർ മണ്ഡലം സെക്രട്ടറി നജീബ് തിരൂർ തവനൂർ മണ്ഡലം സെക്രട്ടറി ഹംസ വട്ടംകുളം പൊന്നാനി മണ്ഡലം സെക്രട്ടറി ഹാരിസ് പള്ളിപ്പടി, വൈസ് പ്രസിഡൻഡ് ഫത്താഹ് പൊന്നാനി ട്രഷറർ ഫസലു പുറങ്ങ്, ജോയിന്റ് സെക്രട്ടറി കെ വി റാഫി തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button