THAVANUR

ജനലക്ഷങ്ങൾ പങ്കെടുക്കുന്ന മാഘമക മഹോത്സവം പകരുന്നത് വലിയ സാംസ്കാരിക ഉണർവ്വ് : കുമ്മനം രാജശേഖരൻ

തവനൂർ :സാംസ്കാരിക കേരളത്തിന് വലിയ ഉണർവ്വ് പകരുന്ന ഒന്നായി മാഘമക മഹോത്സവം മാറിയെന്ന് മുൻ മിസോറാം ഗവർണറും ബി ജെ പി നേതാവുമായ കുമ്മനം രാജശേഖരൻ പറഞ്ഞു. എന്നാൽ ഇത്ര വലിയ ജനപങ്കാളിത്തം ഉണ്ടായിട്ട് പോലും സർക്കാർ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിയില്ലെന്നും ഇക്കാര്യത്തിൽ സർക്കാർ അടിയന്തര ഇടപെടൽ വേണമെന്നും കുമ്മനം പറഞ്ഞു. തവനൂർ മാഘമക മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്ക്കാരിക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരൻ.
ചടങ്ങിൽ മാതാ അമൃതാനന്ദമയി മഠം താനൂർ മഠാധിപതി സ്വാമിനി അതുല്യാമൃത പ്രാണ, സ്വാമിനി ഭവ്യാമൃത പ്രാണ, തിരൂർ ദിനേശ്, കെ ജി വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button