ചേര്‍ക്കുന്നത് കുറഞ്ഞ എണ്ണയും പാരഫിന്‍ മെഴുകും: അതിര്‍ത്തി കടന്ന് എത്തുന്നതിലേറെയും വ്യാജം: കേരളം കഴിക്കുന്നത് വ്യാജ വെളിച്ചെണ്ണ

കമ്ബംമെട്ട് (ഇടുക്കി): അതിര്‍ത്തി കടന്ന് വ്യാജ വെളിച്ചെണ്ണ സംസ്ഥാനത്ത് എത്തുന്നു. രാസവസ്തുക്കളും മായം കലര്‍ന്ന ഭക്ഷ്യ എണ്ണകളും വ്യാപകമായി വില്‍പ്പനയ്ക്കെത്തുന്നത്.അതിര്‍ത്തിയിലെ പരിശോധനകള്‍ പ്രഹസനമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
വില കുറച്ച് പാക്കറ്റുകളിലും കുപ്പികളിലും കന്നാസുകളിലും നിറച്ച് വിവിധ ബ്രാന്റുകളിലായിട്ടാണ് വിറ്റഴിക്കപ്പെടുന്നത്. വ്യാജ വെളിച്ചെണ്ണക്ക് പേരുകേട്ട തമിഴ്നാട്ടിലെ കാങ്കയം, കരൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ വഴിയും മറ്റു പലറോഡുകളിലൂടെയും ഊടുവഴികളിലൂടെയും ടാങ്കര്‍ ലോറികളിലും മറ്റു ചരക്ക് വാഹനങ്ങളിലും സംസ്ഥാനത്തേക്ക് എത്തുന്നത്. മാരകമായ രോഗങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇത്തരം വെളിച്ചെണ്ണകള്‍ കാരണമാകുന്നു. വ്യാജ വെളിച്ചെണ്ണ ലോബികള്‍ക്കെതിരെ ചെക്ക് പോസ്റ്റുകളില്‍ നടപടിയില്ലാത്തത് ഗുരുതരമായ അവസ്ഥയാണ്.മായംചേര്‍ക്കാന്‍ കുറഞ്ഞ എണ്ണയും പാരഫിനും
പാം കേര്‍ണല്‍ ഓയില്‍, ആര്ജിമോണ് ഓയില്‍, പരുത്തിക്കുരു എണ്ണ, നിലക്കടലയെണ്ണ, പാരഫിന്‍ ഓയില്‍ എന്നിവയെല്ലാം വെളിച്ചെണ്ണയിലും സൂര്യകാന്തി എണ്ണയിലും ചേര്‍ക്കാന്‍ ഉപയോഗിക്കുന്നതായി നേരത്തേ കണ്ടെത്തിയിരുന്നു. മായം ചേര്‍ത്ത ബ്രാന്‍ഡുകള്‍ ഭക്ഷ്യസുരക്ഷാവകുപ്പ് സാമ്ബിള്‍ പരിശോധനയിലൂടെ കണ്ടെത്തി നിരോധിക്കാറുണ്ട്. ബ്രാന്‍ഡും പേരും മാറ്റി ഇവ വീണ്ടും വിപണിയിലെത്തും.
കേരഫെഡിന്റെ കേര വെളിച്ചെണ്ണയോട് സാമ്യമുള്ള പേരില്‍ 62 ബ്രാന്‍ഡുകളാണ് അടുത്തിടെ കണ്ടെത്തിയത്. ചട്ടിയില്‍ ചൂടാക്കുമ്ബോള്‍ പെട്ടെന്ന് കരിഞ്ഞമണം വന്നാല്‍ മായം സംശയിക്കാം. കുറച്ച് വെളിച്ചെണ്ണ ഗ്ലാസില്‍ ഒഴിച്ച് ഫ്രിഡ്ജില്‍ വെച്ചാല്‍ വെളിച്ചെണ്ണ മാത്രം കട്ടിയാവുകയും മറ്റുള്ള എണ്ണയുണ്ടെങ്കില്‍ വേറിട്ട് നില്‍ക്കുകയും ചെയ്യും.
