GULF

ചേകന്നൂർ മൗലവിയുടെ മകന്‍ അജ്മാനിൽ കോവിഡ് ബാധിച്ച് മരിച്ചു

അജ്മാൻ ∙ ചേകനൂർ മൗലവിയുടെ മകൻ തിരൂർ പറവണ്ണ പുതിയാലകത്ത് ആസിഫ് മുഹമ്മദ്‌ (42) അജ്മാനിൽ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു. പത്ത്  ദിവസം മുമ്പാണ് അജ്‌മാൻ ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കോവിഡ് സ്ഥിരീകരിക്കുകയും അസൂഖം മൂർച്ഛിച്ച് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച്ച രാത്രിയോടെ  മരിച്ചു. അജ്മാനിൽ അവന്റിസ് ജനറൽ മെയിന്റനൻസ് കോൺട്രാക്ടിങ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. 

മാതാവ്  സുബൈദ.  താനൂർ മൂലക്കലിലെ ലീനയാണ് ഭാര്യ. മക്കൾ :അൽവിന, അമേന. സഹോദരങ്ങൾ : പികെ യാസർ (ഷാർജ), ഫഹദ് (ഖത്തർ), ഫിയാസ് (ഖത്തർ). മയ്യത്ത് അജ്‌മാൻ ഖബർസ്ഥാനിൽ ഖബറടക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button