ലോകാരോഗ്യ ദിനത്തിൽ കൂട്ട നടത്തം സംഘടിപ്പിച്ചു
തവനൂർ | ആരോഗ്യ ബോധവത്ക്കരണ സന്ദേശ പ്ലെക്കാർഡുകളുമായി ലോകാരോഗ്യ ദിനത്തിൻ്റെ ഭാഗമായി കൂട്ട നടത്തം സംഘടിപ്പിച്ചു. “ആരോഗ്യകരമായ തുടക്കം പ്രതീക്ഷാനിർഭരമായ ഭാവിക്ക് ” എന്നതാണ് സന്ദേശം. കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളിൽ, പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം എന്ന സന്ദേശം കൂടി സമൂഹത്തിൽ എത്തിക്കുന്നുണ്ട് ഈ വർഷം ലോകാരോഗ്യ ദിനത്തിൽ. മിനി പമ്പയിൽ സംഘടിപ്പിച്ച കൂട്ട നടത്തം പഞ്ചായത്ത് പ്രസിഡണ്ട് സി.പി.നസീറ ഫ്ലാഗ് ഓഫ് ചെയ്യ്തു. വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ.എ. ജുൽന, സി.എച്ച്.മുഹമ്മദ്, എം.ആമിന കുട്ടി,രാജേഷ് പ്രശാന്തിയിൽ, ബെറ്റ്സി ഗോപാൽ, എം.രശ്മി, മുല്ലപ്പിള്ളി ബാലചന്ദ്രൻ, ചാത്തപ്പൻ , കെ.ബിന്ദു, എം.വി. ഷീല, എന്നിവർ പ്രസംഗിച്ചു. ജീവിത ശൈലി രോഗനിയന്ത്രണത്തിൽ വ്യായാമം, ഭക്ഷണം പ്രസക്തി, പ്രസവം ആശുപത്രികളിൽ മാത്രം, കുഞ്ഞുങ്ങൾ യഥാസമയങ്ങളിൽ കുത്തിവെപ്പ് എടുക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ജീവിതശൈലീ രോഗനിർണ്ണയ ക്യാമ്പുകൾ ഉപ്പയാഗപ്പെടുത്തുക എന്നീ സന്ദേശങ്ങൾ എഴുതിയ പ്ലെക്കാർഡുകളാണ് കൂട്ടനടത്തത്തിൽ
സന്ദേശങ്ങൾ പ്രചരിപ്പിച്ചത്.
അമ്മയും കുഞ്ഞും എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്ക്കരണവും നടന്നു. കൂരട ജനകീയാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിലാണ് മിനി പമ്പയിൻ കൂട്ട നടത്തം സംഘടിപ്പിച്ചത്.ജനപ്രതിനിധികൾ, ആരോഗ്യ ആശ അംഗൻവാടി കുടുംബശ്രീ, ഹരിത കമ്മ സേന അംഗങ്ങൾ, ജനകീയാരോഗ്യ സമിതി അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
മിനി പമ്പയിൽ സംഘടിപ്പിച്ച “കുട്ടനടത്തം ആരോഗ്യത്തിലേക്ക് ” പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് സി.പി നസീറ ഫ്ലാഗ് ഓഫ് ചെയ്യുന്നു